കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

October 2nd, 2025

kantha-puram-in-icf-dubai-epathram
ദുബായ് : ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും.

2025 ഒക്ടോബര്‍ നാലിന് ദുബായ് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുക.

ഏഴ് പതിറ്റാണ്ടിലേറെ മത വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലെ നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

അടിപൊളിയായി AMF ഓണാവേശം

September 26th, 2025

amf-abudhabi-malayalee-friends-onavesham-2025-ePathram

അബുദാബി : യു. എ. ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളി ഫ്രണ്ട്‌സ് (AMF UAE) സംഘടിപ്പിച്ച ‘ഓണാവേശം-2025’ പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.

മുസഫയിലെ e-ദുനിയാവ് പാർട്ടി ഹാളിൽ വെച്ചു നടത്തിയ ഓണാവേശം പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തു ചേർന്നു.

abudhabi-malayalee-friends-amf-onam-celebrations-onavesham-2025-ePathram

പ്രോഗ്രാം കോഡിനേറ്റർ ഷാഫി സി. വി. അദ്ധ്യക്ഷത വഹിച്ചു. നദീർ തിരുവത്ര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

അമീർ കല്ലമ്പലം ഓണാശംസകൾ നേർന്നു. അജൽ ജോയ്, ഷാജുമോൻ പുലാക്കൽ, കൈരളി, അനന്തു കൃഷ്ണൻ, നുഹാസ്, അനീസ് തുടങ്ങിയവർ സംസാരിച്ചു.

ഓണക്കളികൾ, നാടൻ കളികൾ, പാട്ടുകളും ഡാൻസുകളും അടക്കം വിവിധ കലാ പരിപാടികൾ, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയെല്ലാം ഓണാവേശം പ്രോഗ്രാമിനെ ആസ്വാദ്യകരമാക്കി. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , ,

Comments Off on അടിപൊളിയായി AMF ഓണാവേശം

വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്

August 11th, 2025

vpk-abdullah-inaugurate-islamic-center-members-meet-2025-ePathram

അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2025-26 വർഷത്തെ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ മെമ്പേഴ്സ് മീറ്റ് പരിപാടികളുടെ വൈവിധ്യത്താലും നടത്തിപ്പ് കൊണ്ടും വേറിട്ടതായി.

ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി വി. പി. കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ, നോർക്ക പ്രവാസി ക്ഷേമ നിധി പെൻഷൻ പദ്ധതികൾ, എം. പി. അബ്ദുസമദ് സമദാനി, സിംസാറുൽ ഹഖ് ഹുദവി എന്നിവരുടെ പ്രഭാഷണം, സ്മാർട്ട് ഐ. ഐ. സി പ്രൊജക്റ്റ്, സയൻസ് എക്സിബിഷൻ, ചെസ്സ് ടൂർണ്ണ മെന്റ്, ബാഡ്മിൻ്റൺ ടൂർണ്ണ മെന്റ്, പുസ്തക പ്രകാശനം, അവാർഡ് ദാനം തുടങ്ങി സെന്റർ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിവിധ വിഭാഗങ്ങളുടെ സെക്രട്ടറിമാർ വിശദീകരിച്ചു.

മെമ്പേഴ്സ് മീറ്റിൽ പങ്കെടുത്തവരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ക്വിസ്സ്, ബോൾ പിക്കിംഗ്, ബോൾഡ് ഔട്ട്, പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി, അന്താക്ഷരി തുടങ്ങിയ വിനോദ-വിജ്ഞാന-കായിക മത്സരങ്ങളിൽ ദയൂ ബന്ദ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, അൽ-അസ്ഹർ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓരോ മണിക്കൂറിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, അനീസ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയൽ, മുഹമ്മദ് ശഹീം, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കബീർ ഹുദവി, ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്

കെ. എ. ജബ്ബാരി അന്തരിച്ചു

July 30th, 2025

salafi-times-editor-k-a-jabbari-passed-away-ePathram
ദുബായ്‌ : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.

2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.

അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.

തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും  ആയിരുന്നു.

വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

JABBARI : Personalities & ePathram Tag

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on കെ. എ. ജബ്ബാരി അന്തരിച്ചു

ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

July 27th, 2025

singer-muhammed-rafi-the legend-ePathram
ഷാർജ : വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ പേരിലുള്ള ചിരന്തന-ദർശന സാംസ്കാരിക വേദി പുരസ്കാരങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശാഫി അഞ്ചങ്ങാടി, ഡോ. അൻജു, പി. പി. പ്രഭാകരൻ പയ്യന്നൂർ എന്നിവർ അർഹരായി.

chiranthana-darshana-muhammed-raffi-award-2025-for-shafi-anchangadi-ePathram

ശാഫി അഞ്ചങ്ങാടി, ഡോ. അൻജു, പി. പി. പ്രഭാകരൻ പയ്യന്നൂർ

മുഹമ്മദ് റഫിയുടെ 45 ആം ചരമ വാർഷിക ദിനമായ 2025 ജൂലായ് 31 വൈകുന്നേരം ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന മുഹമ്മദ് റഫി നൈറ്റ് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രശസ്ത ഗായകർ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിക്കും.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Page 1 of 5712345...102030...Last »

« Previous « ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
Next Page » ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha