ഓണ നിലാവ് ഇസ്ലാമിക് സെന്‍ററില്‍

September 9th, 2022

shafeel-kannur-team-abudhabinz-first-anniversary-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ മായിട്ടുള്ള സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ ‘ടീം അബുദബിൻസ്’ ഒന്നാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ലുലു എക്സ് ചേഞ്ച് ഓണ നിലാവ്’ മെഗാ ഷോ സെപ്റ്റംബർ 9 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടക്കും.

ഷഫീൽ കണ്ണൂർ സംവിധാനം ചെയ്യുന്ന മെഗാ ഷോ യിൽ കണ്ണൂർ ഷരീഫ്, ഷാഫി കൊല്ലം, യൂസഫ് കാരക്കാട്, സജിലാ സലിം, അനഘ ശ്യാം തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കും.

ടീം അബുദാബിൻസ് ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകരായ റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്കും സോഷ്യൽ എക്‌സലൻസ് അവാർഡ് ഡോക്ടർ ധന ലക്ഷ്മിക്കും സമ്മാനിക്കും. ഇന്ത്യൻ എംബസി കൗൺസിലർ ഡോക്ടർ ബാലാജി രാമ സ്വാമി പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on ഓണ നിലാവ് ഇസ്ലാമിക് സെന്‍ററില്‍

ചിറയിൻകീഴ് അൻസാര്‍ : ഓർമ്മകൾ പുതുക്കി ഫ്രണ്ട്സ് എ. ഡി. എം. എസ്.

August 31st, 2022

friends-adms-remember-chirayinkeezh-ansar-ePathram
അബുദാബി : യു. എ. ഇ. യുടെ സാംസ്കാരിക ഭൂമിക യിൽ നിറസാന്നിദ്ധ്യം ആയിരുന്ന എഴുത്തു കാരനും നാടക പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അഞ്ചു വർഷം അബുദാബി മലയാളി സമാജം പ്രസിഡണ്ടും ആയിരുന്ന ചിറയിൻകീഴ് അൻസാറിന്‍റെ പതിമൂന്നാം ചരമ വാർഷികം ഫ്രണ്ട്സ് എ. ഡി. എം. എസ്. സമുചിതമായി ആചരിച്ചു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിലിന്‍റെ അദ്ധ്യക്ഷതയിൽ സമാജം ഓഡി റ്റോറിയ ത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ത്തിൽ സമാജം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശു ശീലൻ മുഖ്യ പ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷൻ കൺവീനർ പി. ടി. റഫീഖ്, സമാജം ട്രഷറർ അജാസ്, ഫ്രണ്ട്‌സ് എ. ഡി. എം. എസ് വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ, വീക്ഷണം ഫോറം പ്രസിഡണ്ട് സി. എം. അബ്ദുൽ കരീം, നൊസ്റ്റാൾജിയ പ്രസിഡണ്ട് മോഹൻ, ടി. ഡി. അനില്‍ കുമാര്‍, നാസർ വിള ഭാഗം, നിബു സാം ഫിലിപ്പ്, സുനീർ, ഹുസൈൻ പട്ടാമ്പി, ഹംസ കുന്ദംകുളം, ബിനു ബാനർജി തുടങ്ങിയവർ ചിറയിൻ കീഴ് അൻസാറിന്‍റെ ദീപ്ത സ്മരണകൾ പങ്കു വെച്ചു സംസാരിച്ചു.

ചടങ്ങിൽ ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും റജീദ് പട്ടോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ചിറയിൻകീഴ് അൻസാര്‍ : ഓർമ്മകൾ പുതുക്കി ഫ്രണ്ട്സ് എ. ഡി. എം. എസ്.

സമാജം ഓണാഘോഷം സെപ്റ്റംബർ നാല് ഞായറാഴ്ച തുടക്കമാവും

August 30th, 2022

samajam-onam-2022-press-meet-ePathram
അബുദാബി : ലുലു പൊന്നോണം എന്ന പേരില്‍ അബുദാബി മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്തംബർ 4 ഞായറാഴ്ച മുതൽ ആരംഭിക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണാഘോഷങ്ങളിലെ ആദ്യ പരിപാടി യു. എ. ഇ. തല അത്തപ്പൂക്കള മത്സരം സെപ്തംബര്‍ നാല് ഞായറാഴ്ച വൈകുന്നേരം നാലു മണി മുതല്‍ മുസ്സഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും.

പതിനഞ്ചോളം ടീമുകൾ മാറ്റുരക്കുന്ന പൂക്കള മത്സര ത്തിൽ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2,000 ദിർഹം, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 1,500 ദിർഹം, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,000 ദിർഹം സമ്മാനം നൽകും.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന പൂക്കള മത്സര പരിപാടിക്കു മാറ്റു കൂട്ടാന്‍ നാട്ടില്‍ നിന്നെത്തുന്ന കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും. പിന്നണി ഗായിക അനിത ശൈഖ്  നേതൃത്വം നല്‍കുന്ന സംഗീത പരിപാടിയും സമാജം ബാലവേദിയും വനിതാ വേദിയും അവതരി പ്പിക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളും നടക്കും.

സമാജം ഓണ സദ്യ സെപ്തംബര്‍ 17 ശനിയാഴ്ച അബു ദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടക്കും. രണ്ടായിര ത്തില്‍ അധികം പേർക്കുള്ള ഓണ സദ്യയാണ് സമാജം ഈ വർഷം ഐ. എസ്. സി. യിൽ ഒരുക്കുന്നത്.

ഇതോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികള്‍, ഘോഷ യാത്ര, പ്രശസ്ത പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, നിഖിൽ തമ്പി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സദ്യ അടക്കം നിരവധി കലാ പരിപാടികളും അരങ്ങേറും.

മധുരം പൊന്നോണം എന്ന പേരിൽ സമാജം വനിതാ വിഭാഗം ഒരുക്കുന്ന ‘പായസം ചാലഞ്ച്’ സെപ്റ്റംബര്‍ 24 നു സമാജത്തിൽ നടക്കും.

സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, മീഡിയ കണ്‍വീനര്‍ പി. ടി. റഫീഖ് എന്നിവർ ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, ട്രഷറര്‍ അജാസ് അപ്പാടത്ത്, അസി.ട്രഷറര്‍ അബ്ദുല്‍ റഷീദ്, വനിതാ വിഭാഗം കണ്‍വീനര്‍ അനുപ ബാനര്‍ജി, ഓഡിറ്റർ ഫസലുദ്ദീന്‍, ആര്‍ട്‌സ് സെക്രട്ടറി പി. ടി. റിയാസുദ്ധീന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഓണാഘോഷം സെപ്റ്റംബർ നാല് ഞായറാഴ്ച തുടക്കമാവും

വിജയികളെ പ്രഖ്യാപിച്ചു

August 22nd, 2022

art-mates-excellence-awards-ePathram

അബുദാബി : സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഐ. ടി. ആൻഡ് മീഡിയ വിഭാഗവും സാഹിത്യ വിഭാഗവും സംയുക്തമായി ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം; ചരിത്ര നാൾ വഴികളിലൂടെ’ എന്ന വിഷയത്തിൽ സംഘടി പ്പിച്ച മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

വിജയികളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.(യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍).

ഇംഗ്ലീഷ് പ്രസംഗം : ഷെസിൻ അബൂബക്കർ, കെ. എം. ജാൻഫിഷൻ, ഫിറാസ് മുഹമ്മദ്.

മലയാളം പ്രസംഗം : അഷ്റഫ് മനാലിപ്പുഴ, നസീർ, ഷാഹിൻ മുഹമ്മദ്,

പ്രസംഗം : (പെൺകുട്ടികൾ) നിദ ഹാരിസ്, നജ ഫാത്തിമ നാസർ, ഫാത്തിമ ഫർഷിദ.

ഇംഗ്ലീഷ് പ്രബന്ധം : ഹിബ ഫാത്തിമ, നിദ ഹാരിസ്, ഷെസിൻ അബൂബക്കർ.

മലയാളം പ്രബന്ധം: സാജിദ മറിയം, ജാഫർ കുറ്റിക്കോട്, മനു വർഗീസ്.

വീഡിയോ നിർമ്മാണം : നജ ഫാത്തിമ നാസർ, ഫഹീം അബ്ദുള്ള, ഫഹീം അഹമ്മദ്.

പോസ്റ്റർ ഡിസൈൻ: ഹിബ ഫാത്തിമ, ആലിയ മറിയം, നിദ ഹാരിസ്.

- pma

വായിക്കുക: , ,

Comments Off on വിജയികളെ പ്രഖ്യാപിച്ചു

മാർത്തോമാ യുവ ജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി

August 17th, 2022

india-s-75-th-independence-day-marthoma-yuvajana-sakhyam-ePathram
അബുദാബി: ഭാരതത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടി കളോടെ അബുദാബി മാർത്തോമാ യുവജന സഖ്യം സംഘടിപ്പിച്ചു. അബുദാബി മാർത്തോമാ ദേവാലയ അങ്കണത്തിൽ വികാരി റവ. ജിജു ജോസഫ് ദേശീയ പതാക ഉയർത്തി.

തുടർന്ന് ദേവാലയ അങ്കണത്തിൽ നിന്നും സ്വാതന്ത്ര്യ ദിന റാലി നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കുട്ടികൾ സ്വാതന്ത്ര്യ ദിന റാലിയിൽ അണി നിരന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. സമ്മേളനത്തിൽ അബുദാബി മാർത്തോമാ യുവജന സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖ്യം വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

marthoma-yuvajana-sakhyam-independence-day-2022-ePathram

റവ. മോൻസി പി. ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സഖ്യം ഗായക സംഘം ദേശ ഭക്‌തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത രൂപ ങ്ങൾ സഖ്യം വനിതാ വിഭാഗ ത്തിന്‍റെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു. സഖ്യം സെക്രട്ടറി സാംസൺ മത്തായി, ജയൻ എബ്രഹാം, ജേക്കബ് വർഗ്ഗീസ്, ദിപിൻ പണിക്കർ, സൂസൻ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മാർത്തോമാ യുവ ജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി

Page 20 of 54« First...10...1819202122...304050...Last »

« Previous Page« Previous « പ്രവാസോത്സവം : വടകര എൻ. ആർ. ഐ. ഫോറം രക്ത ദാന ക്യാമ്പ്
Next »Next Page » ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha