
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ 2022-23 പ്രവർത്തന വർഷത്തേക്കുള്ള മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു. ജാസിം മുഹമ്മദ് (പ്രസിഡണ്ട്), ചന്ദ്രൻ ബേപ്പു (ജനറൽ സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഗിരീഷ് (വൈസ് പ്രസിഡണ്ട്), ലേഖ സിദ്ധാർത്ഥ് (ജോയിന്‍റ് സെക്രട്ടറി), അഫ്സൽ ഹസൈൻ (ജോയിന്‍റ് ട്രഷറർ), റഷാദ് കെ. പി., അബ്ദുൽ റഷീദ് (ഓഡിറ്റർമാർ) എന്നിവർ മറ്റു ഭാര വാഹികൾ.

ഐ. എസ്. സി. അജ്മാൻ മാനേജിംഗ് കമ്മിറ്റി പ്രധാന ഭാരവാഹികള്‍
വിവിധ വിഭാഗങ്ങളിലെ കൺവീനർമാരായി സനിൽ കാട്ടകത്ത് (കലാ വിഭാഗം), പ്രഘോഷ് അനിരുദ്ധ് (കായിക വിഭാഗം), രാജേന്ദ്രൻ പുന്നപ്പള്ളി (സാഹിത്യ വിഭാഗം), ഫൈഹ ബഷീർ (വനിതാ വിഭാഗം), ഫാമി ഷംസുദ്ദീൻ (യൂത്ത് & ചിൽഡ്രൻ), അഡ്വ. ഫെമിൻ പണിക്കശ്ശേരി (വെൽഫെയർ കമ്മിറ്റി), പ്രജിത്ത് വി. വി. (ഓഫീസ് മെയിന്‍റനൻസ്), ഗിരീശൻ കട്ടാമ്പിൽ (റവന്യു & ഡെവലപ്മെന്‍റ്), ഷബീർ ഇസ്മായിൽ (പി. ആർ. & മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
മുഹമ്മദ് അലി ചാലിൽ, സക്കീർ ഹുസൈൻ, സുജി കുമാർ പിള്ള, സാജിഫ് അഷറഫ്, ജോയി രാമചന്ദ്രൻ, അനന്ദൻ മുരിക്കശ്ശേരി, പ്രേം കുമാർ, ഷിഹാസ് ഇക്‌ബാൽ, സജീം അബ്ദുൽ സലാം, രാജൻ മടവൂർ, ഷിബു ഇബ്രാഹിം എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ.
ചന്ദ്രൻ ബേപ്പൂ വാർഷിക പ്രവർത്തക റിപ്പോർട്ടും പ്രജിത്ത് വാർഷിക ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൾ മജീദ് റിട്ടേർണിംഗ് ഓഫീസർ ആയ ജനറൽ ബോഡി മീറ്റിംഗിൽ വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി.






ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.



















