അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ

March 4th, 2021

redx-media-abudhabi-24-seven-news-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ സ്ഥാപനമായ റെഡ്‌ എക്സ് മീഡിയ യുടെ ഓഫീസും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റുഡിയോ കോംപ്ലക്സും അടങ്ങിയ പുതിയ ആസ്ഥാനം അബു ദാബി അല്‍ സലാം സ്ട്രീറ്റില്‍ പ്രവർത്തനം ആരംഭിച്ചു

നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്‌ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാര്‍ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.

hanif-kumaranellur-redx-office-inauguration-ePathram
ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയില്‍ സജീവ സാന്നിദ്ധ്യ മായി മാറിയ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സില്‍ ആയിരിക്കും. വാര്‍ത്തകള്‍ നല്‍കുവാന്‍ 055 628 99 09 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിനിമക്കു വേണ്ടിയുള്ള ഡബ്ബിംഗ് ബൂത്ത്, സോംഗ് റെക്കോർഡിംഗ് ബൂത്ത് എന്നിവയും 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോൺ വിഷ്വൽസ് എന്നീ രംഗ ങ്ങളിൽ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസ് ആണ് റെഡ് എക്സ് മീഡിയ.

1500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ വിശാല മായ ക്രോമോ ഫ്ലോർ, 750 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ മിനി ക്രോമോ ഫ്ലോർ എന്നിവ പുതിയ സമുച്ചയ ത്തിൽ ഒരുക്കിയിട്ടുണ്ട്.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളു മായി റെഡെക്സ് മീഡിയ ആൻഡ് ഇവന്റ് മാനേജ്‌ മെന്റ് യു. എ. ഇ. യിൽ സജീവമാകും എന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു.

abudhabi-24-seven-news-redx-ePathram

അബുദാബി അല്‍ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസി യുടെ അടുത്താണ് ആധുനിക സൗകര്യ ങ്ങളോടെ റെഡ്‌ എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ ജെ. അമ്പൂക്കൻ, സമാജം ആക്ടിംഗ് പ്രസിഡണ്ട് സലിം ചിറക്കൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്‌രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, ഇന്ത്യന്‍ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതി നിധി ബിജു കൊട്ടാരത്തിൽ, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട് തുടങ്ങി സംഘടനാ രംഗ ത്തേയും വ്യവസായ വാണിജ്യ രംഗ ത്തെയും പ്രമുഖർ ഉല്‍ഘാടന ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ

ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

January 6th, 2021

edappalayam-nri-association-edappal-ePathram
ദുബായ് : എടപ്പാള്‍ നിവാസികളുടെ ആഗോള കൂട്ടായ്മ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റര്‍ പുതിയ ഭരണ സമിതി യെ തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയാണ് 4 ഉപ സമിതി കളെയും 23 അംഗ എക്സി ക്യൂട്ടീ വ് സമിതി യെയും തെരഞ്ഞെ ടുത്തത്. ജാഫർ ശുക പുരം നേതൃത്വം വഹിക്കുന്ന പുതിയ കമ്മിറ്റി യില്‍ നൗഷാദ് പി. എസ്. (രക്ഷാധി കാരി), കാഞ്ചെരി മജീദ് (സെക്രട്ടറി), നിയാസ് ബാബു (ട്രഷറർ), ഹൈദർ അലി (ചീഫ് കോഡി നേറ്റർ) എന്നിവരും പ്രധാന ചുമതലകള്‍ ഏറ്റെടുത്തു.

ഉദയ കുമാർ തലമുണ്ട, അസീസ്. കെ. പി. (വൈസ് പ്രസി ഡണ്ടു മാര്‍), ഷഹീർ പോത്ത ന്നൂർ, ധനിത് പ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍) എന്നിവര്‍ക്കാണ് മറ്റ് ഉത്തര വദിത്വ ങ്ങള്‍. സ്പോർട്സ് & കൾച്ചറൽ ഡെസ്ക്, പ്രവാസി സെൽ, ജോബ് സെൽ, നോർതേൺ എമിറേറ്റ്സ് എന്നിവ യാണ് എക്സിക്യൂട്ടീവിന്  പുറമെ യുള്ള നാലു ഉപ സമിതി കൾ.

edappalayam-dubai-chapter-2021-ePathram

തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി പ്രതി നിധി കളായ ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ കോലക്കാട്ട് എന്നിവർ നേതൃത്വം നൽകി. സജിൻ ടി. വി. അദ്ധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ സി. വി. പ്രവർത്തന റിപ്പോർട്ടും കാഞ്ചെരി മജീദ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് പി. എസ്. ചർച്ച നിയന്ത്രിച്ചു. അബൂ ബക്കർ പി. എം. സ്വാഗത വും ഹൈദർ അലി നന്ദിയും പറഞ്ഞു.

അബൂബക്കർ  പി. എം., സജിൻ ടി. വി., ഷറഫ് സി. വി., സുബൈർ പി. പി., ഫൈസൽ റഹ്മാൻ, ബഷീർ. കെ. ടി., ഷബീർ ഓൾഡ് ബ്ളോക്ക്, ശമീറ ശംസു ദ്ധീൻ, മജീദ് തിരുത്തി, നൗഫൽ ശുകപുരം, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഖലീൽ റഹ്മാൻ, യൂനസ് വട്ടം കുളം, ഫക്രുദ്ദീൻ നെല്ലി ശ്ശേരി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ്

November 1st, 2020

dubai-kmcc-kasargod-t-ubaid-award-ePathram
ദുബായ് : കെ. എം. സി. സി. കാസർകോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ടി. ഉബൈദി ന്റെ സ്മരണക്ക് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കും.

കവി ടി. ഉബൈദിന്റെ  48–ാം ചരമ വാർഷിക ആചരണ ത്തിന്റെ ഭാഗ മായി നല്‍കുന്ന സാഹിത്യ ശ്രേഷ്ഠ അവാർഡ്, കേരള ത്തിൽ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യ ത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെ യാണ് തെരഞ്ഞെടുക്കുക.

ഡോ. എം. കെ. മുനീർ എം. എൽ. എ., ജലീൽ പട്ടാമ്പി, പി. പി. ശശീന്ദ്രൻ, ടി. ഇ. അബ്ദുല്ല തുടങ്ങി യവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക. പ്രശംസ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാർഡ്.

- pma

വായിക്കുക: , , , , ,

Comments Off on ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ്

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

October 25th, 2020

gloria-2020-st-george-orthodox-church-harvest-fest-ePathram
അബുദാബി : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന ഗ്ലോറിയ-2020 ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം യു. എ. ഇ. സമയം 7:15 (ഇന്ത്യന്‍ സമയം 8:45) മുതല്‍ തുടക്കമാവും. ‘സർവ്വ ലോക ത്തിനും സൗഖ്യവും യു. എ. ഇ.ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞമാണ് ‘ഗ്ലോറിയ 2020’ ലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രവാസികളുടെ പോറ്റമ്മയായ ഈ നാടിനെ ആകുലത കളുടെ കാലത്ത് പുതിയ കർമ്മ വീഥി കളിലൂടെ നെഞ്ചോട് ചേർത്തു പിടിച്ചു സർവ്വചരാചര ങ്ങള്‍ക്കും വേണ്ടി പ്രാർത്ഥി ക്കുകയും ചെയ്യുക എന്ന ഉൽകൃഷ്ട ആശയമാണ് അബുദാബി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020′ എന്ന പ്രോഗ്രാ മിലൂടെ മുന്നോട്ടു വെക്കുന്നത്.

അര നൂറ്റാണ്ടില്‍ അധികമായി അബുദാബി യുടെ മണ്ണില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രലില്‍ പതിറ്റാണ്ടു കളായി നടത്തി വരുന്ന ‘കൊയ്ത്തുത്സവം’ ഗ്ലോറിയ-2020 യുടെ ഭാഗമായി വെര്‍ച്വല്‍ ആയി നടത്തും എന്നു കത്തീഡ്രല്‍ ഭാരവാഹി കള്‍ അറിയിച്ചു. ‘ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്തോത്രാർപ്പണവും’ എന്ന ആശയ ത്തിന്റെ അടിസ്ഥാന ത്തില്‍ ഓണ്‍ ലൈനില്‍ ക്രമീ കരി ക്കുന്ന ഗ്ലോറിയ- 2020, ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടി കളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുവാനാണ് തീരുമാനി ച്ചിരി ക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ സംരംഭകനും ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. യുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗ്ലോറിയ- 2020 യിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എം. പി., വീണ ജോർജ് എം. എൽ. എ., ഫാദർ ഡേവിസ് ചിറമേൽ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എ. എസ്. – ഐ. പി. എസ്. ഉദ്യോഗ സ്ഥർ അടക്കമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങൾ, യു. എ. ഇ. യിലെ യിലെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ പരിപാടി കളുടെ ഭാഗമാവും.

കഠിനമായ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുന്ന ഈ നാളുകളിൽ സർവ്വ ലോക ത്തിനു വേണ്ടി യും പ്രത്യേകിച്ച് നാം അധിവസിക്കുന്ന ഈ ദേശ ത്തിനു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ട് ‘കൊയ്ത്തുത്സവം’ നടത്തുവാൻ സാധിക്കുന്നത് വളരെ പ്രതീക്ഷയോടെ കൂടിയാണ് കാണുന്നത് എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഗ്ലോറിയ-2020 യുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.

പ്രോഗ്രാമുകള്‍ സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഫേയ്സ് ബുക്ക് പേജി ലൂടെ കാണുവാന്‍ സാധിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

Page 28 of 55« First...1020...2627282930...4050...Last »

« Previous Page« Previous « നവംബർ മൂന്ന് പതാക ദിനം : ദേശീയ പതാക ഉയർത്താൻ ആഹ്വാനം
Next »Next Page » വിസാ അപേക്ഷകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha