കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു

August 14th, 2025

logo-government-of-kerala-ePathramതിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘കേരളോത്സവം-2025 നുള്ള ലോഗോക്കു വേണ്ടി എൻട്രികൾ ക്ഷണിച്ചു.

A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 2025 ആഗസ്റ്റ് 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം-2025 ലോഗോ’ എന്ന് രേഖപ്പെടുത്തണം.

ലോഗോ അയക്കേണ്ട വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം- 43.
ഫോൺ: 0471 -2733139, 2733602.

- pma

വായിക്കുക: , , , , ,

Comments Off on കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

January 8th, 2025

shakthi-khalidia-unit-x-mas-new-year-2025-celebration-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും  സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.

കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.

ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.

അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

January 7th, 2025

fellowship-for-rabeeh-atteeri-ePathram
അബുദാബി: കേരള സർക്കാരിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പ് യുവ കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വജ്ര ജൂബിലി ഫെല്ലോ ഷിപ്പിന് മാപ്പിള കലാ വിഭാഗത്തിൽ പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരി അര്‍ഹനായി.

ഒന്നര പതിറ്റാണ്ടിൽ അധികമായി മാപ്പിള കലാ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന റബീഹ് മൂന്നു വര്‍ഷമായി യു. എ. ഇ. യിലെ ഇന്ത്യന്‍ സ്‌കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാപ്പിള കലകളില്‍ പരിശീലകനാണ്.

ടി. പി. ആലിക്കുട്ടി ഗുരുക്കള്‍ മാപ്പിള കലാ പഠന കേന്ദ്രം യു. എ. ഇ. ചാപ്റ്റ റില്‍ വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട് പരിശീലകനായും സേവനം ചെയ്തിട്ടുണ്ട്. യു. എ. ഇ. യിലുട നീളം നടക്കുന്ന കലോത്സവങ്ങളിലും റിയാലിറ്റി ഷോ കളിലും സര്‍ഗോത്സവങ്ങളിലും വിധി കര്‍ത്താവാണ്.

കേരള ത്തിലെ പ്രമുഖ മാപ്പിള കലാ പരിശീലകന്‍ എം. എസ്‌. കെ. തങ്ങളുടെ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റബീഹ് ഉയര്‍ന്ന റാങ്കോടെയാണ് ഫെല്ലോഷിപ്പിന് അര്‍ഹനായിട്ടുള്ളത്.

കോട്ടക്കല്‍ ആട്ടീരിയിലെ പരേതനായ വടക്കേതില്‍ രായീന്‍ കുട്ടി ഹാജി യുടെയും ഖദീജയുടെയും മകനാണ്.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു

September 9th, 2024

marthoma-church-harvest-fest-2024-logo-ePathram
അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ലോഗോ പ്രകാശന കർമ്മം, റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി നിർവ്വഹിച്ചു.

abudhabi-marthoma-church-harvest-festival-2024-logo-release-ePathram

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജോസഫ് മാത്യു, സെക്രട്ടറി ബിജോയ് സാം, ട്രസ്റ്റിമാരായ റോണി ജോൺ, റോജി മാത്യു, ജോയിൻറ് കൺവീനർ ബോബി ജേക്കബ്ബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് R, തോമസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

മാർത്തോമ്മാ പള്ളിയങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നവംബർ 24 ഞായറാഴ്ച ഹാർവെസ്റ്റ് ഫെസ്റ്റ്-2024 ആഘോഷിക്കും.

- pma

വായിക്കുക: , , , , , , , , ,

Comments Off on മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു

Page 1 of 1812345...10...Last »

« Previous « രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
Next Page » പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha