കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

January 19th, 2024

kerala-social-center-ksc-youthfestival-2024-ePathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ ഒരുക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2024 ജനുവരി 21, 26, 27, 28 തീയ്യതികളിലായി കെ. എസ്. സി. യിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി നടക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കർണ്ണാടക സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, (വയലിൻ, മൃദംഗം, കീ ബോർഡ്) ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ മത്സര ങ്ങള്‍ നടക്കും.

ജനുവരി 21 ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാ മത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

യുവജനോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി നിരവധി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  അപേക്ഷ ഫോമുകൾക്ക് കെ. എസ്. സി. വെബ് സൈറ്റ് സന്ദർശിക്കുക.

കൂടുതല്‍ പോയിൻറുകൾ നേടുന്ന ഓരോ വിഭാഗത്തി ലെയും ഒരു കുട്ടിയെ ‘ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കും. കലാ രംഗത്തെ പ്രമുഖർ വിധി കർത്താക്കളായി എത്തും.

കൂടുതൽ വിവരങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക. KSC Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

January 18th, 2024

logo-samajam-indo-arab-cultural-fest-2024-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് 2024 ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ ‘ബൊലെ വാർഡ് അവന്യൂ’ വിൽ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പൗര പ്രമുഖരും വിവിധ സാമൂഹിക സംഘടനാ നേതാക്കളും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-ePathram
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഇരു രാജ്യ ങ്ങളുടെയും കലാ സാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന വിവിധ കലാ പരിപാടികളും അതോടൊപ്പം രണ്ടു രാജ്യ ങ്ങളെയും തമ്മിൽ ബന്ധി പ്പിക്കുന്ന രുചി വൈവിധ്യങ്ങളും അവതരിപ്പിക്കും.

ജനുവരി 20 ശനിയാഴ്ച ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ കലാ പ്രകടന പരിപാടികൾ അരങ്ങേറും.

ജനുവരി 21 ഞായറാഴ്ച ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക്, സ്വദേശീയ നൃത്ത രൂപമായ അയാല, ഈജിപ്ത്യൻ സംഗീത ശാഖയിലെ തന്നൂറാ തുടങ്ങിയവ അരങ്ങേറും. പത്ത് ദിർഹം പ്രവേശന നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായായി ഒരാള്‍ക്ക് 20 പവന്‍ സ്വർണ്ണം മറ്റു 55 പേർക്ക് വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽ ഐദാനി അൽ ബുആലി, സമാജം ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡണ്ട് രെഖിൻ സോമൻ, ചീഫ് കോഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

January 10th, 2024

isc-youth-festival-2023-24-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-isc-youth-festival-2023-24-ePathram

നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും കൂടുതൽ പോയിൻറുകൾ  നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.

ഐ. എസ്‌. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.

ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

November 14th, 2023

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന രണ്ടാമത് ‘മെഹ്‌ഫിൽ മേരെ സനം’ എന്ന കലാ വിരുന്ന് 2023 ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. പ്രശസ്ത നടന്‍ ശിവജി ഗുരുവായൂർ മുഖ്യ അതിഥി ആയിരിക്കും.

മെഹ്‌ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫല പ്രഖ്യാപനവും പുരസ്കാര വിതരണവും നടക്കും. കൂടാതെ ഗാനമേള, മിമിക്രി, വിവിധ നൃത്ത നൃത്യങ്ങള്‍ അടക്കം വിവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

പെരിയ സൗഹൃദ വേദിയുടെ ഓണാഘോഷം ‘പൊന്നോണം-2023’

November 9th, 2023

psv-ponnonam-2023-uae-periya-sauhruda-vedhi-ePathram
ദുബായ് : കാസര്‍ഗോഡ് പെരിയ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ പെരിയ സൗഹൃദ വേദി ഒരുക്കിയ ഓണാഘോഷം ഏറെ പുതുമയുള്ള പരിപാടികൾ കൊണ്ട് വേറിട്ടതായി.

ദുബായ് വിമൻസ് അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച “പൊന്നോണം-2023” ഡോ. മണികണ്ഠൻ മേലത്ത് ഉല്‍ഘാടനം ചെയ്തു. രാജഗോപാലൻ പറക്കണ്ടത്തിൽ, മാധവൻ നായർ തുടങ്ങിയ വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു.

uae-periya-sauhruda-vedhi-psv-onam-celebrations-ePathram

പി. എസ്. വി. പ്രസിഡണ്ട് ഹരീഷ് മേപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനുരാജ് കാമലോൻ സ്വാഗതവും ട്രഷറര്‍ പ്രവീൺ കൂടാനം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടികൃഷ്ണൻ പെരിയ, ഹരീഷ് പെരിയ, രമേശ് പെരിയ, അനൂപ് കൃഷ്ണൻ, രാകേഷ് ആനന്ദ്, അനിൽ മേപ്പാട്, ശ്രീജിത്ത് പെരിയ, ലത രാജൻ, സ്നേഹ കുട്ടികൃഷ്‌ണൻ, ആശ രമേശ്, സൗമശ്രീ അനിൽ എന്നിവർ സന്നിഹിതരായി.

പി. എസ്. വി. അംഗങ്ങളെ നാലു ടീമുകളായി തിരിച്ചു നടത്തിയ പൂക്കള മത്സരം, പായസ മത്സരം എന്നിവ ശ്രദ്ധേയമായി.

താലപ്പൊലി, ശിങ്കാരിമേളം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്ത്, വിവിധ കലാ പരിപാടികൾ, സ്റ്റെപ്പ്-അപ്പ് സീസൺ ഒന്ന് എന്ന പേരിൽ യു. എ. ഇ തലത്തിൽ നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവ ആഘോഷ പരിപാടികളുടെ പൊലിമ കൂട്ടി.  PSV FB PAGE

- pma

വായിക്കുക: , , , , , , , , ,

Comments Off on പെരിയ സൗഹൃദ വേദിയുടെ ഓണാഘോഷം ‘പൊന്നോണം-2023’

Page 1 of 1312345...10...Last »

« Previous « എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
Next Page » സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha