അബുദാബി : ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ‘ഇശൽ ഓണം-2024’ കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ അരങ്ങേറി.
സാമൂഹ്യ- സാംസ്കാരിക സംഘടനാ, വാണിജ്യ- വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
നടൻ സെന്തിൽ കൃഷ്ണ മുഖ്യ അതിഥി ആയിരുന്നു. അബുദാബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ-ഷഹീ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ ധന സഹായ വിതരണം ബെൻസർ ട്രാൻസ്‌പോർട്ട് മേധാവി മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രേഡിംഗ് മേധാവി ഓ. കെ. മൻസൂർ, ഡീപ് സീ ഫിഷ് ട്രേഡിംഗ് മേധാവി ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ഇശൽ ബാൻഡ് കലാകാരന്മാർ അണി നിരന്ന മെഗാ മ്യൂസിക്കൽ ഷോ യിൽ സോഷ്യൽ മീഡിയാ താരങ്ങളായ ഹിഷാം അങ്ങാടിപ്പുറം, മീര എന്നിവർ കാണികളെ കയ്യിലെടുത്ത പ്രകടനങ്ങൾ കാഴ്ച വെച്ചു.
മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈ കൊട്ടിക്കളി, നാടൻ പാട്ട്, മിസ്സി മാത്യൂസ് നയിച്ച ഫാഷൻ ഷോ എന്നിങ്ങനെ വേറിട്ട പരിപാടികളുടെ അവതരണം ശ്രദ്ധേയമായി.