ജനകീയോത്സവമായി കെ. എസ്. സി. ഓണ സദ്യ

October 19th, 2023

ksc-onam-celebration-2023-onasadhya-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഓണസദ്യ ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ ജനകീയോത്സവമായി. കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴക്കുലകളും കൊണ്ട്‌ അലങ്കരിച്ച സെന്‍റര്‍ അങ്കണത്തില്‍ തികച്ചും കേരളീയ അന്തരീക്ഷ ത്തില്‍ ഒരുക്കിയ ഓണ സദ്യയിൽ 3000 ത്തോളം പേര്‍ പങ്കെടുത്തു. വനിതകൾ ഉൾപ്പെടെ ഇരുനൂറ്റി അമ്പതോളം പ്രവര്‍ത്തകര്‍ ഓണ സദ്യയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ്, അബുദാബി പോലീസ് പ്രതിനിധികൾ, വ്യാപാര പ്രമുഖർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.

അബുദാബിയിലെ പ്രശസ്ത പാചക വിദഗ്‌ദൻ കണ്ണൻ നായരാണ് സദ്യ ഒരുക്കിയത്. സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയേഴ്‌സ്, വനിതാ വിഭാഗം, ബാലവേദി അംഗങ്ങളും നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on ജനകീയോത്സവമായി കെ. എസ്. സി. ഓണ സദ്യ

കെ. എസ്. സി. പൂക്കള മത്സരം ഞായറാഴ്ച

September 7th, 2023

onam-at-ksc- pookkalam-competition-2023-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പൂക്കള മത്സരം 2023 സെപ്തംബർ 17 ഞായറാഴ്ച സെന്‍റര്‍ അങ്കണത്തില്‍ നടക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 15 നു മുന്‍പായി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം.

മത്സരത്തിനുള്ള മാനദണ്ഡങ്ങളും മറ്റു വിശദ വിവരങ്ങളും ഗൂഗിൾ ഫോമിൽ വായിക്കാം. പൂക്കള മത്സരം 3 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന ടീമുകൾ 2 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണം.

അന്നേ ദിവസം വൈകുന്നേരം 6.30 ന് സെന്‍റര്‍ ഓണാഘോഷ പരിപാടികൾ ആരംഭിക്കും എന്നും സംഘാടകര്‍ അറിയിച്ചു.  KSC FB Page

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. പൂക്കള മത്സരം ഞായറാഴ്ച

1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും

August 28th, 2023

1000-health-workers-create-pookkalam-for-onam-celebrate-in-burjeel-ePathram

അബുദാബി : സുസ്ഥിര സന്ദേശവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച വേറിട്ട ഓണാഘോഷം ആരോഗ്യ പ്രവർത്തകരായ 31 രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീർ, പത്നി വന്ദന സുധീർ എന്നിവര്‍ മുഖ്യ അതിഥികളായി എത്തി ഓണാശംസകള്‍ നേര്‍ന്നു.

യു. എ. ഇ. യുടെ സുസ്ഥിരത വര്‍ഷാചരണവും രാജ്യം ആഥിത്യം അരുളുന്ന കാലാവസ്ഥാ ഉച്ച കോടിയും (കോപ്-28) പ്രമേയമാക്കി 250 ചതുരശ്ര മീറ്ററിൽ തീര്‍ത്ത മെഗാ പൂക്കളം ഏറെ ശ്രദ്ധേയമായി.

1000 ആരോഗ്യ പ്രവര്‍ത്തകര്‍ 15 മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പൂക്കളം, ആഗോള തലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെ ക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്വം എന്നിവയെയും ഓര്‍മ്മപ്പെടുത്തലായി.

വിവിധ രാജ്യക്കാര്‍ പങ്കാളികളായ ഒപ്പന, മാർഗ്ഗംകളി, ദഫ്മുട്ട്, പുലിക്കളി, കൂടാതെ കഥകളി, ഓട്ടന്‍തുള്ളൽ, തിരുവാതിരക്കളി, വള്ളം കളിപ്പാട്ട്, ചെണ്ടമേളം മാവേലി എഴുന്നെള്ളത്ത്, കളരിപ്പയറ്റ് തുടങ്ങി കേരള ത്തിന്‍റെ തനതു കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

അറബ് പാര്‍ലിമെന്‍റ് ഡെപ്യൂട്ടി പ്രസിഡണ്ടും യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്‍റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ട അതിഥികളും പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവം എന്നും സുസ്ഥിരതക്കു വേണ്ടി കൈ കോർക്കാനുള്ള മികച്ച അവസരം എന്നും അൽ യമാഹി പറഞ്ഞു.

ആഘോഷങ്ങൾ സുസ്ഥിരതക്കു വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും എന്ന് ബുർജീൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ അഹമ്മദ് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങൾ, രോഗികൾ, ബുർജീൽ മാനേജ്‌ മെന്‍റ് പ്രതിനിധികൾ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും

മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം

August 23rd, 2023

abudhabi-malayalee-samajam-logo-pookalam-2023-ePathram

അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പത്ത് ദിവസം സമാജത്തിന്‍റെ വിവിധ കമ്മിറ്റികൾ പൂക്കളം ഒരുക്കുന്നു. ഒന്നാം ദിനത്തിൽ അബുദാബി മലയാളി സമാജം അംഗങ്ങൾ ഒരുക്കിയ പൂക്കളവും തുടർന്നുള്ള ദിവസങ്ങളിൽ കലാ വിഭാഗം, സാഹിത്യ വിഭാഗം എന്നിവർ ഒരുക്കിയ പൂക്കളങ്ങളും ആകര്‍ഷകമായി.

തിരുവോണം വരെയുള്ള പൂക്കളങ്ങൾക്ക് ഓരോ ദിവസവും മലയാളി സമാജത്തിലെ ഓരോ ഉപസമിതി നേതൃത്വം വഹിക്കും. വനിതാ വിഭാഗം, മലയാളം മിഷൻ, വൊളണ്ടിയർ വിഭാഗം, കായിക വിഭാഗം, ബാല വേദി, തയ്യൽ ക്ലാസ്സ് വിഭാഗം, സമാജം ഭരണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഇനിയുള്ള പൂക്കളങ്ങള്‍ തീര്‍ക്കുക.

സെപ്റ്റംബർ രണ്ടിന് പൂക്കള മത്സരം നടക്കും. ഇരുപതോളം ടീമുകള്‍ പൂക്കള മത്സരത്തില്‍ ഭാഗമാവും. സെപ്റ്റംബർ 23 ന് സമാജം ഓണ സദ്യയും ഓണാഘോഷവും ഐ. എസ്. സി. യില്‍ വെച്ചു നടക്കും.

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം

അക്കാഫ് ഓണാഘോഷം : പ്രചാരണ പൊതു യോഗം സെപ്റ്റംബർ മൂന്നിന്

August 22nd, 2022

logo-akcaf-ePathram
ദുബായ് : കേരളത്തിലെ കോളേജുകളിലെ പൂർവ്വ വിദ്യാര്‍ത്ഥി കളുടെ യു. എ. ഇ. യിലെ സംഘടന അക്കാഫ്, 2022 സെപ്റ്റംബർ 25 ന് സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ പരിപാടി വിജയിപ്പിക്കാനും അക്കാഫിന്‍റെ ഭാഗമായി പ്രവർത്തി ക്കുവാനും കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവണ്മെന്‍റ് കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റർ യോഗം തീരുമാനിച്ചു.

akcaf-onam-2022-co-ordination-kktm-collage-ePathram

ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് നജീബ് മതിലകം ചീഫ് കോഡിനേറ്ററായി ഏഴംഗ സംഘാടക സമിതി രൂപം നൽകി. പ്രസിഡണ്ട് ഷാജി അബ്ദുൽ കാദർ അദ്ധ്യക്ഷത വഹിച്ചു. സെപ്റ്റംബർ മൂന്നിന് ഇതിനായി പ്രത്യേക പൊതു യോഗം അക്കാഫ് ഹാളിൽ ചേരും. ഭാരവാഹികൾ അക്കാഫ് പ്രതിനിധി കളുമായി ചർച്ചകൾ നടത്തി അഫിലിയേഷൻ പൂർത്തിയാക്കി.

യോഗത്തിൽ എം. കെ. ഷാജഹാൻ, അജിത് പോള ക്കുളത്ത്, നജീബ് മതിലകം, അനിൽ കുമാർ, ബിജു നാഥ്, അനസ് മാള, സലിം ബഷീർ, സുനിൽ രാജ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി രമേഷ് നായർ ചെന്ത്രാപ്പിന്നി സ്വാഗതവും ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on അക്കാഫ് ഓണാഘോഷം : പ്രചാരണ പൊതു യോഗം സെപ്റ്റംബർ മൂന്നിന്

Page 3 of 3123

« Previous Page « വിജയികളെ പ്രഖ്യാപിച്ചു
Next » സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ചത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം : കെ. പി. മോഹനൻ. എം. എൽ. എ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha