അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (I M A) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസ്സി തേര്‍ഡ് സെക്രട്ടറി (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ & സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി. ഇ. ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യ അതിഥികൾ ആയിരുന്നു.
എസ്. എഫ്. സി. ഗ്രൂപ്പ് വൈസ് പ്രഡിസണ്ട് (ബിസിനസ്സ് ഡവലപ്പ് മെന്റ് & ഓപ്പറേഷന്‍സ്) ജോര്‍ജ്ജ് ജോസഫ്, കോര്‍പ്പറേറ്റ് എക്‌സലന്‍സ് ഓഫീസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ സംബന്ധിച്ചു. അനീസ് ഷഹൽ, ഒമര്‍ അലി എന്നിവരെ ആദരിച്ചു.
പ്രസിഡണ്ട് എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി. എസ്. നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്‍ റഹ്‌മാന്‍ (ഇ-പത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, personalities, ramadan, social-media, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, മാധ്യമങ്ങള്‍