ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

July 23rd, 2026

cockroach-janta-party-c-j-p-s-protest-over-neet-ug-2026-exam-paper-leak-ePathram
ഡല്‍ഹി : നീറ്റ് ചോദ്യപ്പേപ്പര്‍ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി. ജെ. പി.) നടത്തുന്ന ‘ചലോ സൻസദ്’ സമരം ശക്തമായി.

മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ഉറപ്പു വരുത്താതെ സി. ജെ. പി. സമരം അവസാനിപ്പിക്കില്ല എന്ന് സമര നേതാക്കൾ അറിയിച്ചു. അതോടൊപ്പം തന്നെ മന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങി.

neet-exam-paper-leaks-cjp-protestant-needs-dharmendra-pradhan-resignation-ePathram

സമരക്കാരെ പോലീസ് ആക്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ പലതും ഈ ബഹുജന മാർച്ചിന് എതിരെ മുഖം തിരിച്ചപ്പോൾ വിദേശ മാധ്യമങ്ങൾ വാർത്താ വളരെ പ്രാധാന്യ ത്തോടെയാണ് പ്രക്ഷേപണം ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം

July 16th, 2026

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അബുദാബി : പ്രധാന റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മറ്റു വാഹനങ്ങൾക്ക് ഇടയിലൂടെയും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പുറത്തു വിട്ട് കൊണ്ടാണ് മുന്നറിയിപ്പ്.

ഇ-സ്കൂട്ടറുകൾക്കായി നിശ്ചയിക്കപ്പെട്ട ട്രാക്കുകളിലും അനുമതിയുള്ള സ്ഥലങ്ങളിലും മാത്രമേ ഓടിക്കുവാൻ പാടുള്ളൂ. നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും.

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram

ഇ-സ്കൂട്ടർ യാത്രികർ ഹെൽമറ്റ്, കാൽ മുട്ട്-എൽബോ പാഡുകൾ, റിഫ്ളക്ടീവ് ജാക്കറ്റുകൾ തുടങ്ങി വ്യക്തി ഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം എന്നും ഓർമ്മിപ്പിക്കുന്നു. കുട്ടികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായ രീതിയിലാണ് എന്നും രക്ഷിതാക്കൾ ഉറപ്പു വരുത്തണം. സുരക്ഷാ മാന ദണ്ഡങ്ങൾ, ഉത്തരവാദിത്വം ഉള്ള റോഡ് സംസ്കാരം തുടങ്ങിയവ കുട്ടികളെ പഠിപ്പിക്കുകയും വേണം.

കാൽനട യാത്രക്കാർക്കു വേണ്ടിയുള്ള സീബ്രാ ക്രോസിംഗ് അടക്കമുള്ള സ്ഥലങ്ങളിൽ e-സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതും ഒന്നിലധികം പേര് ഇതിൽ കയറുന്നതും ഗുരുതരമായ നിയമ ലംഘനമാണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം

ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

July 2nd, 2026

new-logo-kerala-police-ePathram
തിരുവനന്തപുരം : ഔദ്യോഗിക വേഷത്തില്‍ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത് എന്ന് ഡി. ജി. പി. യുടെ നിർദ്ദേശം.

ക്രമസമാധാന പാലനം, സുരക്ഷാ ചുമതലകൾ എന്നിങ്ങനെ ഡ്യൂട്ടിയുടെ ഭാഗം അല്ലാതെ ആരാധനാലയങ്ങളിലെ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ, ഉത്സവ ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ യൂണി ഫോം ധരിക്കരുത്.

സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ഈ നിർദ്ദേശം പാലിക്കണം എന്നും ഡി. ജി. പി. യുടെ സര്‍ക്കുലറിൽ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ യൂണി ഫോമിൽ ഇത്തരം പരിപാടികളിൽ പങ്കെടുത്തു റീല്‍സ് ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തതിന് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പോലീസ് സേനയുടെ അച്ചടക്കത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ അധികരിച്ച് വരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കർശ്ശന നിർദ്ദേശവുമായി അധികൃതർ രംഗത്തു വന്നത്

- pma

വായിക്കുക: , , , , ,

Comments Off on ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

June 21st, 2026

do-not-throw-garbage-from-vehicles-abu-dhabi-police-warns-drivers-against-littering-in-streets-ePathram
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.

നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.

പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

June 18th, 2026

uae-bans-social-media-for-children-under-age-of-15-ePathram
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.

കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.

ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.  W A M 

 

- pma

വായിക്കുക: , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

Page 1 of 9712345...102030...Last »

« Previous « എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
Next Page » അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha