നാടക ഗാനാലാപന മത്സരം

September 25th, 2025

logo-drama-songs-by-hmv-records-ePathram

ദുബായ് : വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പേരിൽ 2025 ഒക്ടോബർ 18 ന് ദുബായ് ഫോക്‌ലോർ അക്കാദമിയിൽ ഒരുക്കുന്ന പരിപാടി യുടെ ഭാഗമായി നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാള നാടക ഗാനങ്ങളിൽ നിന്നുള്ള ഏതെങ്കിലും നാലു വരി പാടുന്ന വീഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

കരോക്കെ സംഗീതം പാടില്ല. പ്രായ പരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പാട്ടിന്റെ വീഡിയോ ഒക്ടോബർ 10 നു മുൻപായി ലഭിക്കണം.

മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഇതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവുകയും വേണം.

ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സമ്മാനവും ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയിൽ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി. ശ്രീറാം എന്നീ പ്രശസ്ത ഗായകർക്ക് ഒപ്പം വേദിയിൽ പാടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971 55 924 0999 എന്ന വാട്സാപ്പിൽ (വിനോദ്) ബന്ധപ്പെടുക.

 

- pma

വായിക്കുക: , , , ,

Comments Off on നാടക ഗാനാലാപന മത്സരം

എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

September 19th, 2025

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ പ്രവാസികൾക്കായി അബുദാബി യിലെ ഇന്ത്യൻ എംബസിയില്‍ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ നാലുമണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും എന്ന് എംബസി വൃത്തങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊഴില്‍, കോണ്‍സുലാര്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവാരണവും ഉപദേശ നിർദ്ദേശങ്ങൾ തേടാനും ഓപ്പൺ ഹൗസില്‍ അവസരം ഒരുക്കും.

പാസ്സ്‌പോർട്ട്-വിസാ സേവനങ്ങൾ, അറ്റസ്റ്റേഷൻ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ വെള്ളിയാഴ്ച ലഭ്യമല്ല എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

September 10th, 2025

new-born-baby-uae-provide-5-days-parental-leave-to-father-ePathram

അബുദാബി : കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വൈറൽ പനി പിടിക്കുന്നതിനാൽ കുട്ടികൾക്ക് ചിക്കൻ പോക്സ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്ന നിർദ്ദേശവുമായി യു. എ. ഇ. ആരോഗ്യ വകുപ്പ് അധികൃതർ. പനി, ശരീരമാകെ ചൊറിച്ചിൽ എന്നിവ യാണ് ചിക്കൻ പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

വേരിസെല്ല സോസ്റ്റർ എന്ന varicella-zoster virus (VZV) വൈറസ് പരത്തുന്ന രോഗമാണിത്.

തലച്ചോറിൽ അണുബാധ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഈ വൈറസു മൂലം കാരണം ആയേക്കും. യു. എ. ഇ. യിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണം എന്നും ആരോഗ്യ വിദഗ്ധർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

1995 മുതൽ യു. എ. ഇ. യിൽ ചിക്കൻ പോക്സിനുള്ള പ്രതിരോധ കുത്തി വെപ്പുകൾ നിലവിലുണ്ട്. ദേശീയ രോഗ പ്രതിരോധ നടപടി കളുടെ ഭാഗമായി യു. എ. ഇ. യിൽ ഒരു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യമായി പ്രതിരോധ കുത്തി വെപ്പ് നടത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, റോട്ടവൈറസ്, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ കൺജഗേറ്റ്, പോളിയോ എന്നിവക്ക് എതിരായ വാക്സിനുകളും യു. എ. ഇ. യിൽ കുട്ടികൾക്ക് നൽകി വരുന്നു.

വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളിൽ ത്വക്ക് അണു ബാധക്ക്‌ സാദ്ധ്യതയുണ്ട് എന്നും ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു

- pma

വായിക്കുക: , , , , , , , ,

Comments Off on കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല

September 2nd, 2025

guidelines-for-uae-national-currency-dirham-new-symbol-announce-ePathram

അബുദാബി : യു. എ. ഇ. ദേശീയ കറൻസിയായ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയ ചിഹ്നം ഉപയോഗിക്കുമ്പോൾ സെൻട്രൽ ബാങ്കിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് അധികൃതർ. ചിഹ്നം എഴുതേണ്ടത് അക്കങ്ങൾക്ക് മുൻപിൽ ആയിരിക്കണം. രണ്ടും ചേർത്ത് എഴുതരുത്.

ചിഹ്നത്തിനും സംഖ്യക്കും ഇടയിൽ മതിയായ സ്ഥലം നൽകണം. രൂപത്തിൽ മാറ്റങ്ങൾ വരുത്തരുത്. ദിർഹം അടയാളത്തിൻ്റെ ജ്യോമെട്രിക്ക് സ്ട്രക്ച്ചർ നില നിർത്തണം. ചിഹ്നത്തിൻ്റെ ഉയരവും അക്കങ്ങളുടെ ഉയരവും ഒരു പോലെ വേണം. ചിഹ്നത്തിൽ മറ്റ് അലങ്കാരങ്ങൾ ചേർക്കരുത്. ഇതിൻ്റെ ഘടനയെ എപ്പോഴും മാനിക്കണം.

നോട്ടുകൾ, ചെക്ക്, ഇൻവോയ്സ്, റസീറ്റ് എന്നിവ യിലും പോയിന്റ് ഓഫ് സെയിൽ (പി. ഒ. എസ്.), എ. ടി. എം., ഫിനാൻഷ്യൽ ആപ്പ്, ഓൺ ലൈനിലും സ്റ്റോറു കളിലും വില പ്രദർശനം എന്നിവയിൽ എല്ലാം യു. എ. ഇ. ദിർഹത്തെ സൂചിപ്പിക്കുന്ന ഈ അടയാളം ഇടാം. മാത്രമല്ല എഴുതുമ്പോൾ ദിർഹം എന്നതിനു പകരം ചിഹ്നം എഴുതാൻ പാടില്ല.

യു. എ. ഇ. ദിർഹത്തിൻ്റെ ലഘു രൂപമായ AED യുമായി സംയോജിപ്പിക്കുവാനും ചിഹ്നത്തെ വികൃതമായി ഇടാനും പാടില്ല. വ്യക്തത നില നിർത്തി ക്കൊണ്ടു വേണം ചിഹ്നത്തിൻ്റെ ക്രമീകരണം.

ഒരു ഉത്‌പന്നത്തിൻ്റെ വിൽപ്പനക്കായി ബ്രാൻഡിംഗിലെ ഒരു ഘടകം ആയി തല ക്കെട്ടുകളിൽ  ദിർഹത്തിൻ്റെ ചിഹ്നം ഉപയോഗിക്കരുത്. അധികൃതർ നിർദ്ദേശിച്ച മാന ദണ്ഡങ്ങളും അനുപാതങ്ങളും പിന്തുടരുക എന്നത് പ്രധാനമാണ്.

ഓരോ ചിഹ്നങ്ങൾക്കും അതിൻ്റെതായ പ്രാധാന്യം ഉള്ളത് പോലെ അവയുടെ ഉപയോഗത്തിലും ഓരോരുത്തർക്കും ഉത്തരവാദിത്വം നില നിൽക്കുന്നു. എന്നും യു. എ. ഇ. സെൻട്രൽ ബാങ്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഓർമ്മിപ്പിച്ചു.

Image Credit : UAE CENTRAL BANK  & INSTAGRAM

- pma

വായിക്കുക: , , , , , , ,

Comments Off on ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല

ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്

August 30th, 2025

ksrtc-logo-airport-smart-bus-service-launching-ePathram

കെ. എസ്. ആർ. ടി. സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും 2025 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ യാണ് ഓണം സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുക.

കെ. എസ്. ആർ. ടി. സി. വെബ്‌ സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതുതായി നിരത്തിൽ ഇറക്കിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവ്വീസുകൾ ഓരോ ദിവസവും ഉണ്ടാകും.

സീറ്റുകൾ ബുക്കിംഗ് ആകുന്നത് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും എന്നും കെ. എസ്. ആർ. ടി. സി. അറിയിച്ചു. P R D

- pma

വായിക്കുക: , , , , ,

Comments Off on ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്

Page 3 of 8212345...102030...Last »

« Previous Page« Previous « ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
Next »Next Page » ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha