കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

November 28th, 2025

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍, ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി അവരുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025-26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (ഫോണ്‍) : 95449 58182.

അവസാന തിയ്യതി 2025 ഡിസംബര്‍ 12.

- pma

വായിക്കുക: , , , , ,

Comments Off on കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

July 28th, 2025

special-driving-test-for-differently-specially-abled-persons-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. PRD

- pma

വായിക്കുക: , , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

സൗജന്യ പി. എസ്. സി. പരിശീലനം

February 5th, 2025

special-driving-test-for-differently-specially-abled-persons-ePathram
തിരുവനന്തപുരം : പൂജപ്പുരയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി ക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി. എസ്. സി. കോച്ചിംഗ് നടത്തുന്നു. രാവിലെ 10 മണി മുതൽ 12.30 വരെയാണ് പരിശീലനം.

18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്ന ശേഷിത്വമുള്ള എസ്. എസ്. എൽ. സി/ പ്ലസ് ടു/ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന.

ആധാർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ഇവയുടെ ഫോട്ടോ കോപ്പികളും ഉദ്യോഗാർത്ഥികൾ കരുതണം. വിവരങ്ങൾക്ക് : 0471 – 2343618, 0471 – 2343241.

 

- pma

വായിക്കുക: , , , , ,

Comments Off on സൗജന്യ പി. എസ്. സി. പരിശീലനം

സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

November 25th, 2024

ogo-norka-roots-ePathram
കൊച്ചി : സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്‌സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വിശദമായ സി. വി. യും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പാസ്സ് പോർട്ട്, മറ്റ് അവശ്യ രേഖകൾ എന്നിവയുടെ കോപ്പികൾ സഹിതം നോർക്ക-റൂട്ട്സ് വെബ് സൈറ്റ് വഴി ഈ മാസം 30 നകം അപേക്ഷ സമർപ്പിക്കണം.

നഴ്‌സിംഗ് ബി. എസ്. സി. പോസ്റ്റ് ബി. എസ്. സി. വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷ ത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ആവരുത്.

എമർജൻസി റൂം, ഐ. സി. യു. (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി. സി. യു.), ഡയാലിസിസ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, റിക്കവറി എന്നീവകളിലാണ് ഒഴിവുകൾ. more details : P R D

- pma

വായിക്കുക: , , , ,

Comments Off on സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

August 23rd, 2023

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 – 24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിന്‍റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.

ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍ ആഗസ്റ്റ് 26 നു മുന്‍പായി തിരുവനന്തപുരം കെല്‍ ട്രോണ്‍ നോളജ് സെന്‍ററില്‍ ലഭിക്കണം.

പഠനവും അതോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍റേണ്‍ ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്‍റ് അസിസ്റ്റന്‍സും നല്‍കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 95 44 95 81 82 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്‍റ്ര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

 

- pma

വായിക്കുക: , , , , ,

Comments Off on ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Page 1 of 612345...Last »

« Previous « ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
Next Page » ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha