യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു

September 3rd, 2025

excellence-award-ePathram
തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 ലെ യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. യുവതക്ക് പ്രചോദനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ശാരീരിക, മാനസിക വെല്ലുവിളികൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പൊതു ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേർക്കാണ് പുരസ്കാരം നൽകുക. ജേതാക്കൾക്ക് 20000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും സമ്മാനിക്കും.

18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബോയോഡാറ്റ official.ksyc @ gmail.com ൽ ഇ- മെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2025 സെപ്റ്റംബർ 30.

വിലാസം : കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം-33.

കൂടുതൽ വിവരങ്ങൾക്ക്: 0471-2308630. PRD

- pma

വായിക്കുക: , , ,

Comments Off on യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു

ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

July 28th, 2025

special-driving-test-for-differently-specially-abled-persons-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. PRD

- pma

വായിക്കുക: , , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി

സൗജന്യ പി. എസ്. സി. പരിശീലനം

February 5th, 2025

special-driving-test-for-differently-specially-abled-persons-ePathram
തിരുവനന്തപുരം : പൂജപ്പുരയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി ക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി. എസ്. സി. കോച്ചിംഗ് നടത്തുന്നു. രാവിലെ 10 മണി മുതൽ 12.30 വരെയാണ് പരിശീലനം.

18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്ന ശേഷിത്വമുള്ള എസ്. എസ്. എൽ. സി/ പ്ലസ് ടു/ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന.

ആധാർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ഇവയുടെ ഫോട്ടോ കോപ്പികളും ഉദ്യോഗാർത്ഥികൾ കരുതണം. വിവരങ്ങൾക്ക് : 0471 – 2343618, 0471 – 2343241.

 

- pma

വായിക്കുക: , , , , ,

Comments Off on സൗജന്യ പി. എസ്. സി. പരിശീലനം

ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു

February 5th, 2025

excellence-award-ePathram
തൃശൂർ : ശാരീരികവും മാനസികവുമായ പരിമിതി കളെ അതിജീവിച്ച് സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുകയും യുവ ജനങ്ങൾക്ക് പ്രചോദനം ആവുകയും ചെയ്ത യുവ പ്രതിഭ കൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യുവ പ്രതിഭാ പുരസ്‌കാരം’  നൽകി ആദരിക്കുന്നു.

പ്രതിസന്ധികളിൽ പതറി വീഴാതെ ഊർജ്ജം നൽകി മുന്നോട്ടു പോകുവാൻ യുവ ജനങ്ങളെ പ്രചോദിപ്പി ക്കുന്ന വർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാര ത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാമ നിർദ്ദേശം നൽകു വാനും സ്വയം അപേക്ഷ സമർപ്പിക്കുവാനും കഴിയും.

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറി യുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് യുവ പ്രതിഭാ പുരസ്‌കാരം നൽകുന്നത്. ജേതാക്കൾക്ക് 15000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും.

18  വയസ്സിനും  40 വയസ്സിനും  ഇടയിൽ പ്രായമുള്ള ഭിന്ന ശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc @ gmail.com മെയിൽ ഐ. ഡി. യിൽ അയക്കാം. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. അവസാന തീയ്യതി ഫെബ്രുവരി 8.

തപാൽ വിലാസം :
കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം -33. (ഫോൺ: 0471-2308630).

- pma

വായിക്കുക: , , , , ,

Comments Off on ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു

ഭിന്ന ശേഷിക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി തമിഴ്നാട്

December 5th, 2022

mk-stalin-selected-dmk-president-ePathram ചെന്നൈ : തമിഴ്നാട്ടിലെ നാലര ലക്ഷത്തോളം ഭിന്ന ശേഷി ക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപ യിൽ നിന്നും 1500 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭിന്ന ശേഷിക്കാർക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യം (Work From Home) സർക്കാർ മേഖലയില്‍ അടക്കം നടപ്പാക്കും എന്നും മുഖ്യ മന്ത്രി എം. കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. അന്താ രാഷ്ട്ര ഭിന്ന ശേഷി ദിനത്തിലാണ് മുഖ്യ മന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ.  * Twitter 

 

- pma

വായിക്കുക: , , , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി തമിഴ്നാട്

Page 1 of 212

« Previous « രക്തദാനം മഹാദാനം : പെരുമ പയ്യോളി ദേശീയ ദിന ആഘോഷം
Next Page » 1000 ദിർഹത്തിന്‍റെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha