അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ

October 23rd, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram
കാഞ്ഞങ്ങാട് : ദേശീയ പാതയോരങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും കാഞ്ഞങ്ങാട് നാഗരസഭാ പരിധി യിലെ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തി കളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടി തോരണ ങ്ങളും സ്ഥാപിച്ചവര്‍ തന്നെ ഒരാഴ്ചക്കകം സ്വമേധയ നീക്കം ചെയ്യണം.

അല്ലാത്ത പക്ഷം നഗര സഭ തന്നെ അതെല്ലാം നീക്കം ചെയ്യുന്നതും അതിനു ചെലവായ തുകയും പിഴയും അടക്കം ബോര്‍ഡുകൾ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കും എന്നും നഗര സഭാ സെക്രട്ടറി അറിയിച്ചു.

കാഞ്ഞങ്ങാട് നഗര സഭാ പ്രദേശത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച പരാതികള്‍ പൊതു ജനങ്ങള്‍ക്ക് 8848166726 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. P R D

- pma

വായിക്കുക: , , , , , ,

Comments Off on അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ

എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം

November 8th, 2023

prof-m-n-karassery-bags-m-p-manmadhan-award-ePathram
കൊച്ചി : പ്രൊഫ. എം. പി. മന്മഥന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.

അക്ഷയ പുസ്തക നിധി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിഎബനേസർ എജ്യുക്കേഷണൽ അസ്സോസ്സിയേഷനുമായി സഹകരിച്ചു കൊണ്ടാണ് എം. പി. മന്മഥൻ പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

അക്ഷയ പുസ്തക നിധി പ്രസിഡണ്ട് പായിപ്ര രാധാ കൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ നവംബർ 27 തിങ്കളാഴ്ച എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയ ത്തിൽ നടക്കുന്ന എം. പി. മന്മഥൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

സൗജന്യ പുസ്തക വിതരണ പദ്ധതിയായ അക്ഷയ ജ്യോതിസ്സ് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം

ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

September 25th, 2023

kerala-wins-arogya-manthan-award-2023-ePathram
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്നുള്ള കേന്ദ്ര സർക്കാരിന്‍റെ ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരം കേരളത്തിന്.

എ. ബി. പി. എം. ജെ. എ. വൈ. (Ayushman Bharat Pradhan Mantri Jan Arogya Yojana) യുടെ വാർഷിക ആഘോഷ ങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഹെൽത്ത് അഥോറിറ്റി ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണ ഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

number-one-kerala-ePathram

ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനം എന്ന അവാർഡ് കേരള ത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) കരസ്ഥമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്‍റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രോഗത്തിനു മുമ്പിൽ ആരും നിസ്സഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്ക് ഇടയിലും പാവപ്പെട്ട രോഗി കളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്നും മന്ത്രി പറഞ്ഞു. P R D 

- pma

വായിക്കുക: , , , , ,

Comments Off on ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

August 23rd, 2023

kerala-s-popular-hotels-lunch-rate-fixed-as-30-rupees-ePathram
കൊച്ചി : ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ നിരക്ക് 30 രൂപയാക്കി പുനർ നിർണ്ണയിക്കുവാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ചെയർമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ച ഭക്ഷണ സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കി ക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ച ഭക്ഷണ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചു കൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക, ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്കില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡി. പി. സി. ക്ക് സ്വീകരിക്കാം. P R D

- pma

വായിക്കുക: , , , , , , , ,

Comments Off on ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

August 9th, 2023

flag-code-should-be-strictly-follow-when-usage-of-indian-national-flag-ePathram
തിരുവനന്തപുരം : സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശ്ശനമായി പാലിക്കണം എന്നു പൊതു ഭരണ വകുപ്പ് നിർദ്ദേശം.

കോട്ടൺ, ഖാദി, പോളിസ്റ്റർ, നൂൽ, സിൽക്ക് എന്നിവ ഉപയോഗിച്ച് കൈ കൊണ്ടു ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയ പതാക ഉപയോഗിക്കാം.

പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ട്.

നീളവും ഉയരവും 3:2 അനു പാതത്തില്‍ ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. ആദരവും ബഹുമതിയും ലഭിക്കും വിധം പതാക സ്ഥാപിക്കണം. കേടു പാടുകള്‍ ഉള്ളതോ അഴുക്ക് ഉള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടി മരത്തിൽ മറ്റു പതാകകൾക്ക് ഒപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാക യേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ പാടില്ല.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസ്സും ബഹുമാനവും നില നിർത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് 2002 ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് -2 ൽ 2022 ജൂലായ് 20 നു ഭേദഗതി വരുത്തിയിട്ടുണ്ട്.

ഫ്ലാഗ് കോഡ് സെക്ഷൻ 9 ന്‍റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹന ങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്നും ഫ്ലാഗ് കോഡിൽ പറയുന്നു. Image Credit : FLAG CODE 

- pma

വായിക്കുക: , , , , , , , ,

Comments Off on ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

Page 1 of 1412345...10...Last »

« Previous « ദേശ ഭക്തി ഗാന മത്സരം
Next Page » കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha