മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

July 19th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.

വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

November 4th, 2020

terrorists-killed-in-french-air-strikes-in-mali-ePathram ബമാകോ : മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള 50 ഭീകരരെ വധിച്ചു എന്ന് ഫ്രാന്‍സ്. ലോകത്ത് ഭീകര പ്രവര്‍ ത്തനം അടിച്ച മര്‍ത്തുവാനുളള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് പടിഞ്ഞാറൻ ആഫ്രിക്ക യിലെ ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തികളില്‍ വ്യോമാക്രമണം നടത്തിയത് എന്നു ഫ്രഞ്ച് പ്രതി രോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് വ്യോമാക്രമണം നടത്തിയത്. നാലു തീവ്ര വാദി കളേയും പിടികൂടി. അവരിൽ നിന്നും ആയുധ ങ്ങളും മറ്റ് ഉപകരണ ങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നു എന്നു നിരീക്ഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ഫ്രാന്‍സില്‍ ഭീകര ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു തൊട്ടു പിന്നാലെ യാണു മാലി യില്‍ ഫ്രഞ്ച് സേന തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം നടത്തിയത്.

* Florence Parly : Twitter

- pma

വായിക്കുക: , , , ,

Comments Off on മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

Page 1 of 1112345...10...Last »

« Previous « എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി
Next Page » അർണബ് ഗോസ്വാമി അറസ്റ്റിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha