കോഴിക്കോട് : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂരില്‍ നടക്കും.
ആര്യാടന്‍ ഉണ്ണീന്‍ – കദിയുമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവണ്മെന്‍റ് മാനവേദന്‍ ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, കോഴിക്കോട് ഡി. സി. സി. സെക്രട്ടറി, വണ്ടൂരില്‍ നിന്നുള്ള കെ. പി. സി. സി. അംഗം, ഡി. സി. സി. പ്രസിഡണ്ട്, കെ. പി. സി. സി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും എം. എല്‍. എ. ആയി തെരഞ്ഞെടുത്തു. വിവിധ കാലയളവുകളില്‍ വനം, തൊഴില്‍. ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം