തിരുവനന്തപുരം : ആർ. എസ്. പി. യുടെ മുതിര്‍ന്ന നേതാവ് പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ (83) അന്തരിച്ചു. തിരുവനന്ത പുരത്തെ സ്വകാര്യ ആശു പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആര്‍. എസ്. പി. യുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. ബാല കൃഷ്ണന്‍റെ കൗമുദിയിൽ പ്രവർത്തിച്ചു. ശാസ്‌താം കോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകന്‍ ആയിരുന്ന ചന്ദ്ര ചൂഡന്‍ പി. എസ്. സി. അംഗം ആയിരുന്നു. ആര്യനാട് നിന്നും നിയമസഭ യിലേക്ക് മത്സരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. WiKi
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം