തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ ഓഫീസ് ലാന്റ്ലൈനിലേക്കാണ് സന്ദേശം വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴ പോലീസിന്റെ സഹായവും തേടുന്നുണ്ട്.
കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് വിളിച്ച വ്യക്തി പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട പോലെയായിരിക്കും സ്ഫോടനമെന്നും വിളിച്ച വ്യക്തി പറഞ്ഞു.ഫോണ്‍ വിളിച്ച വ്യക്തിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം : രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്താനുള്ള ബി.ജെ.പി യുടെ ശ്രമം ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി.
കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നടത്തിയ സമാധാന യോഗത്തിലും സി,പി.എം , ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണെടുത്തത്. അഫ്സ്പ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സൈനിക നിയമങ്ങള്‍ കണ്ണൂരിലും നടപ്പിലാക്കണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം ആരും മുഖവിലയ്ക്കെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം : ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ലകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിക്കുമെന്നും അതുവഴി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.
മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.
മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.
ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത് നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയ ന്റെ കൊയ്യുന്ന വർക്ക് ഒരു കോടി രൂപ പാരി തോഷികം പ്രഖ്യാ പിച്ച ആര്‍. എസ്. എസ്. നേതാവിന് എതിരെ വ്യാപക പ്രതിഷേധം.
ആര്‍. എസ്. എസ്സി ന്റെ ഭീകര മുഖം വെളി പ്പെടു ത്തുന്ന താണ് ഈ സംഭവം എന്നും ആര്‍. എസ്. എസ്. പ്രചാരക പ്രമുഖ് കുന്ദന്‍ ചന്ദ്രാ വത്തിനെ ഉടന്‍ അറസ്റ്റ് ചെയ്യു കയും ഭീകര നിരോ ധന നിയമ പ്രകാര മുള്ള നടപടി കള്‍ സ്വീകരി ക്കുക യും വേണം എന്നും സി. പി. എം. ആവശ്യ പ്പെട്ടു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യ മന്ത്രിയെ വധിക്കണം എന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി യുടെ നേതാവ് പ്രഖ്യാപിക്കുന്നത് നാടിന്റെ ചരിത്രത്തിൽ ആദ്യ മായാണ്. ഇതിനോട് പ്രതികരി ക്കുവാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി യും ആര്‍. എസ്. എസ്. ദേശീയ നേതൃത്വവും തയ്യാറാകണം എന്നും സി. പി. എം. ആവശ്യപ്പെട്ടു.