വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു

August 4th, 2026

help-dest-activate-in-guruvayoor-temple-for-disabled-ePathram
ഗുരുവായൂര്‍ : ഭക്തർക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെർച്വൽ ക്യൂ ദർശന സൗകര്യം ആരംഭിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺ ലൈൻ വഴി ദർശനം സാദ്ധ്യമാകും.

പരീക്ഷണ അടിസ്ഥാനത്തിൽ ആഗസ്റ്റ് 4 ചൊവ്വ മുതൽ തുടക്കം കുറിച്ച വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആദ്യ ഘട്ട ത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അനുവദിക്കും. പദ്ധതി വിജയം കണ്ടാല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാദ്ധ്യമാക്കും എന്നും ഗുരൂവായൂര്‍ ദേവസ്വം അധികൃതർ അറിയിച്ചു.

ദിവസവും എട്ടു മണിക്കൂർ വീതമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും എന്നാണു കണക്കു കൂട്ടൽ. രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയും ഈ സൗകര്യം ലഭിക്കും.

കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദർശനത്തിന് ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേക ജീവന ക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അതിന്റെ രസീതിയുമായി ദര്‍ശനത്തിന് അനുവാദം ലഭിച്ച സമയത്തിനു അര മണിക്കൂര്‍ മുമ്പ് ക്ഷേത്രത്തില്‍ എത്തണം. നിലവിൽ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന പ്രയാസങ്ങൾ, വെര്‍ച്വല്‍ ക്യൂ പദ്ധതി നടപ്പിലാകുന്നതിലൂടെ ഒഴിവാകും എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , ,

Comments Off on വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു

ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 9th, 2026

logo-khedma-uae-chavakkad-mahal-association-ePathram

അബുദാബി : ചാവക്കാട് മഹല്ല് യു. എ. ഇ. കൂട്ടായ്മ ‘ഖിദ്മ’ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

khedma-chavakkad-managing-committee-2026-ePathram

ഫസൽ കാരക്കാട് (പ്രസിഡണ്ട്), മൻസൂർ മാമ ബസാർ (ജനറൽ സെക്രട്ടറി), ഹാറൂൺ നോർത്ത് പാലയൂർ (ട്രഷറർ), അഷ്‌റഫ്‌ കാരക്കാട്, നാസർ സൗത്ത് പാലയൂർ (വൈസ് പ്രസിഡണ്ടുമാർ) ഷെബിൻ എടപ്പുള്ളി, ഹാരിഷ് മാമ ബസാർ (ജോയിന്റ് സെക്രട്ടറിമാർ) ഷെഫീഖ് മാമ ബസാർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ചാവക്കാട്, ഗുരുവായൂര്‍, എടപ്പുള്ളി, കാരക്കാട്, ചക്കംകണ്ടം, സൗത്ത് പാലയൂർ, നോർത്ത് പാലയൂർ ഭാഗങ്ങളിൽ നിന്നുള്ള യു. എ. ഇ. പ്രവാസികളുടെ കൂട്ടായ്മയാണ് ‘ഖിദ്മ’ (KHEDMA)

ഷാർജ നൈറ്റ്‌ റൈഡേഴ്‌സ് റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

(വാർത്ത അയച്ചത് : ഷാഹു മോൻ പാലയൂർ).

- pma

വായിക്കുക: , , ,

Comments Off on ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

July 2nd, 2026

new-logo-kerala-police-ePathram
തിരുവനന്തപുരം : ഔദ്യോഗിക വേഷത്തില്‍ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത് എന്ന് ഡി. ജി. പി. യുടെ നിർദ്ദേശം.

ക്രമസമാധാന പാലനം, സുരക്ഷാ ചുമതലകൾ എന്നിങ്ങനെ ഡ്യൂട്ടിയുടെ ഭാഗം അല്ലാതെ ആരാധനാലയങ്ങളിലെ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ, ഉത്സവ ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ യൂണി ഫോം ധരിക്കരുത്.

സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ഈ നിർദ്ദേശം പാലിക്കണം എന്നും ഡി. ജി. പി. യുടെ സര്‍ക്കുലറിൽ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ യൂണി ഫോമിൽ ഇത്തരം പരിപാടികളിൽ പങ്കെടുത്തു റീല്‍സ് ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തതിന് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പോലീസ് സേനയുടെ അച്ചടക്കത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ അധികരിച്ച് വരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കർശ്ശന നിർദ്ദേശവുമായി അധികൃതർ രംഗത്തു വന്നത്

- pma

വായിക്കുക: , , , , ,

Comments Off on ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്

June 27th, 2026

narendra-modi-lays-foundation-ayodhya-rama-temple-ePathram

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ എട്ട് പ്രതികളെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്

പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

June 11th, 2026

proud-of-uae-islamic-center-celebration-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sheikh-nahyan-bin-mubarak-attend-proud-of-uae-celebration-in-indian-islamic-center-ePathram

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ്‌ മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.

യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.

അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.

സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക :  02-642 44 88.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

Page 1 of 7212345...102030...Last »

« Previous « ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
Next Page » ഗൂഗിളിനെതിരെ വൻ പ്രതിഷേധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha