ചാവക്കാട് : പ്രമുഖ മത പണ്ഡിതനും ബ്ലാങ്ങാട് ചേർക്കൽ ജുമാ മസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച കൊപ്പം കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മെയ് 6 തിങ്കളാഴ്ച്ച പുലർച്ചെയാണ് അന്ത്യം. ഖബറടക്കം കൊപ്പം ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.
തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ, 300 വർഷങ്ങളോളം പഴക്കമുള്ള ബ്ലാങ്ങാട് ജുമാ മസ്ജിദ് ദർസിലും സുല്ലമുൽ ഇസ്‌ലാം മദ്രസ്സ യിലും മുദരിസ് ആയിരുന്ന അദ്ദേഹത്തിൻ്റെ കീഴിൽ മതപഠനം നടത്തിയിരുന്ന ആയിരങ്ങൾ മത – സാമൂഹ്യ രംഗങ്ങളിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖരുണ്ട്. നിലവിൽ തൃത്താല കൊപ്പം മഹല്ല് പ്രസിഡണ്ടും കൊപ്പം കേന്ദ്ര മഹല്ല് അഡ്‌വൈസറി മെമ്പറുമാണ്.