അബുദാബി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ യു. എ. ഇ. ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.
സമാധാന പരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനായി തന്റെ ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകം എമ്പാടുമുള്ള കത്തോലിക്കർക്ക് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ. എന്ന് യു. എ. ഇ. പ്രസിഡണ്ട് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു.
എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവ് ആയിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. എളിമയുടെയും മതാന്തര ഐക്യത്തിന്റെയും അദ്ദേഹത്തിന്റെ പാരമ്പര്യം ലോകം എമ്പാടുമുള്ള നിരവധി സമൂഹ ങ്ങൾക്ക് പ്രചോദനമായി തുടരും.
അനുശോചന സന്ദേശത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അറിയിച്ചു.
2016 സെപ്റ്റംബർ 15 ന് വത്തിക്കാൻ സന്ദർശിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. 2019 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ യു. എ. ഇ. സന്ദർശിച്ചത്. മൂന്നു ദിവസത്തെ മാർപ്പാപ്പ യുടെ സന്ദർശനം യു. എ. ഇ. യുടെ ചരിത്രത്തിലെ വേറിട്ട ഒരു അദ്ധ്യായം ആയി മാറി.
Image Credit : FaceBook
- ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പോപ്പിനെ സന്ദർശിച്ചു
- മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം
- മാനവ സൗഹാർദ്ദ രേഖ : മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പു വെച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, social-media, അബുദാബി, ദുബായ്, മതം, യു.എ.ഇ.