റിയാദ് : സൗദി അറേബ്യയിലെ പള്ളികള്‍ ഞായറാഴ്ച മുതൽ പ്രാര്‍ത്ഥനക്കായി തുറക്കും. കടുത്ത നിയന്ത്രണ ങ്ങളോടെ ആയിരിക്കും പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക.
ഓരോ വ്യക്തിയും നിസ്കാരത്തിനു നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. നില്‍ക്കുന്ന വരികള്‍ ഒന്നിട വിട്ട് ആയിരിക്കണം.
അഞ്ചു നേരം വാങ്ക് വിളിക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും നിസ്കാരത്തിനു 10 മിനിറ്റ് കഴിഞ്ഞ് പള്ളി അടയ്ക്കുകയും ചെയ്യുക.
വാങ്ക്, ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. വെള്ളിയാഴ്ച ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കരുത്. ജുമാ നിസ്കാര ത്തിനുള്ള വാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.
പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നിസ്കരിക്കാന്‍ വരുമ്പോള്‍ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തണം. ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പടം) കൈവശം കരുതണം. മുസ്വല്ലകൾ പള്ളിയിൽ ഉപേക്ഷിക്കരുത്.
15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുത്. പള്ളിയിലെ ഖുർആൻ പ്രതികൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവ എടുത്തു മാറ്റും. റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ ഓഫ് ചെയ്തിടും. ജനലുകള്‍ തുറന്നിടണം. വെള്ളം, സുഗന്ധ ദ്രവ്യ ങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യാനും പാടില്ല.
ഇതു സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്.