കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

October 2nd, 2025

kantha-puram-in-icf-dubai-epathram
ദുബായ് : ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും.

2025 ഒക്ടോബര്‍ നാലിന് ദുബായ് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുക.

ഏഴ് പതിറ്റാണ്ടിലേറെ മത വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലെ നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

August 5th, 2025

icf-rsc-malikul-mulafar-milad-summitt-ePathram
അബുദാബി : നബിദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് പൊന്നാനി അസ്സുഫ ദർസ് വർഷം തോറും നടത്തിവരുന്ന മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപന സമ്മേളനം അബുദാബിയിൽ നടന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആം ജന്മ ദിനത്തോട് അനുബന്ധിച്ച് 2025 സെപ്തംബർ 19-20-21 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന മജ്ലിസിൻ്റെ ആഗോള പ്രചരണ പ്രഖ്യാപന സമ്മേളനം അബുദാബി ഐ. സി. എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

റീജ്യണൽ പ്രസിഡണ്ട് ഹംസ അഹ്സനി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇൻറർ നാഷണൽ കൗൺസിൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അൽഅസ്ഹരി മദ്ഹ് പ്രഭാഷണവും പ്രചരണ പ്രഖ്യാപനവും നടത്തി.

നാഷണൽ കമ്മിറ്റി നേതാക്കളായ പി. വി. അബൂബക്കർ മുസ്ലിയാർ, മലികുൽ മുള്ഫർ പ്രോഗ്രാം കോഡിനേറ്റർ പി. ടി. ശിഹാബുദ്ധീൻ പൊന്നാനി, അഡ്വ. അൻസാർ സഖാഫി ചങ്ങരംകുളം, അബ്ദുൽ വഹാബ് ബാഖവി, സിദ്ദീഖ് അൻവരി കാഞ്ഞിരപ്പുഴ, ഹാഫിള് ഇബ്റാഹിം സഖാഫി ആമയൂർ, ഹാഫിള് അൻവർ സഖാഫി, ഹക്കീം വളക്കൈ, ശംസുദ്ധീൻ ഹാജി അന്തിക്കാട് തുടങ്ങിയ സംഘടനാ നേതാക്കളും പ്രവാചക പ്രേമികളും സംബന്ധിച്ചു. ഹബീബ് പടിയത്ത് സ്വാഗതവും അബ്ദു റസാഖ് മുസ്ലിയാർ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

August 5th, 2025

icf-rsc-malikul-mulafar-milad-summitt-ePathram
അബുദാബി : നബിദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് പൊന്നാനി അസ്സുഫ ദർസ് വർഷം തോറും നടത്തിവരുന്ന മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപന സമ്മേളനം അബുദാബിയിൽ നടന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആം ജന്മ ദിനത്തോ ട് അനുബന്ധിച്ച് 2025 സെപ്തംബർ 19-20-21 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന മജ്ലിസിൻ്റെ ആഗോള പ്രചരണ പ്രഖ്യാപന സമ്മേളനം അബുദാബി ഐ. സി. എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

റീജ്യണൽ പ്രസിഡണ്ട് ഹംസ അഹ്സനി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇൻറർ നാഷണൽ കൗൺസിൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അൽഅസ്ഹരി മദ്ഹ് പ്രഭാഷണവും പ്രചരണ പ്രഖ്യാപനവും നടത്തി.

നാഷണൽ കമ്മിറ്റി നേതാക്കളായ പി. വി. അബൂബക്കർ മുസ്ലിയാർ, മലികുൽ മുള്ഫർ പ്രോഗ്രാം കോഡിനേറ്റർ പി. ടി. ശിഹാബുദ്ധീൻ പൊന്നാനി, അഡ്വ. അൻസാർ സഖാഫി ചങ്ങരംകുളം കുറ്റിപ്പുറം അബ്ദുൽ വഹാബ് ബാഖവി, സിദ്ദീഖ് അൻവരി കാഞ്ഞിരപ്പുഴ, ഹാഫിള് ഇബ്റാഹിം സഖാഫി ആമയൂർ, ഹാഫിള് അൻവർ സഖാഫി, ഹക്കീം വളക്കൈ, ശംസുദ്ധീൻ ഹാജി അന്തി ക്കാട് തുടങ്ങിയ സംഘടനാ നേതാക്കളും പ്രവാചക പ്രേമികളും സംബന്ധിച്ചു. ഹബീബ് പടിയത്ത് സ്വാഗതവും അബ്ദു റസാഖ് മുസ്ലിയാർ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

November 22nd, 2024

sheikh-ali-al-hashmi-religious-advisor-uae-president-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മതകാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ടോളറൻസ് അവാർഡ്.

2024 നവംബര്‍ 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ടോളറൻസ് കോൺഫറൻസിൽ വെച്ച് ടോളറൻസ് അവാർഡ് സമ്മാനിക്കും.

ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും സൗഹാർദവും സഹവർത്തി ത്വവും പരിപോഷിപ്പിക്കുന്നതിനും ഉള്ള സമഗ്രമായ സംഭാവനകളെ ആദരിച്ചു കൊണ്ടാണ് ടോളറൻസ് അവാർഡ് സമ്മാനിക്കുന്നത്

ചടങ്ങിൽ അബ്ദു റഹിമാൻ അബ്ദുള്ള, ഉസ്മാൻ സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിർദൗസ് സഖാഫി കടവത്തൂർ, ഹംസ അഹ്സനി, റഫീഖ് സഖാഫി വെള്ളില, ജാഫർ കണ്ണപുരം തുടങ്ങിയ മത, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

November 22nd, 2024

rsc-icf-uae-pravasi-sathithyolsav-2024-ePathram
അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.

‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.

പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.

സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book 

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

Page 1 of 612345...Last »

« Previous « ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
Next Page » സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha