അബുദാബി : സഅദിയ്യ സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണാർത്ഥം പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം ബനിയാസ് സ്പൈക്ക് സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് സമ്മാനിക്കും. നവംബർ 24 ന് നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാർഷിക സനദ്-ദാന സമാപന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
മത-വിദ്യാഭാസ, സാമൂഹിക, സാംസ്കാരിക രംഗത്ത് സി. പി. അബ്ദുൽ റഹ്മാൻ ഹാജി നടത്തുന്ന മാതൃകാ സേവനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രതേക ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സ്വന്തം സമ്പാദ്യത്തിൽ ഒരു വൈജ്ഞാനിക ഗേഹം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ചതിൻ്റെ പേരിലാണ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി പണ്ഡിതന്മാരുടെ മനസിൽ ഇടം നേടിയത് എന്നും കല്ലട്രയുടെ ജീവിതം ഇക്കാലത്തെ ഉമറാക്കൾക്കു മാതൃകയാണ് എന്നും ജൂറി അഭിപ്രായപ്പെട്ടു.
യു. എ. ഇ., സൗദി അറേബ്യ, ഒമാൻ, കൂടാതെ ഇന്ത്യയിലെയും വാണിജ്യ വ്യവസായ രംഗത്ത് തൻ്റെ കയ്യൊപ്പു ചാർത്തിയ ബനിയാസ് സ്പൈക്ക് സി. പി. അബ്ദുൽ റഹ്മാൻ ഹാജി സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ആണെന്നുള്ളത് ജൂറി വിലയിരുത്തി. സി. പി. അബ്ദുൽ റഹ്മാൻ ഹാജി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ജൂറി പ്രതേകം അഭിനന്ദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, പ്രവാസി, ബഹുമതി, വ്യവസായം, സാമൂഹ്യ സേവനം