
അബുദാബി : അകാലത്തിൽ വിട വാങ്ങിയ എഴുത്തു കാരിയും ദന്ത ഡോക്ടറുമായ ഡോ. ധന ലക്ഷ്മിയുടെ മരണത്തിനു ആമുഖമായി എഴുതിയത് എന്ന് കരുതുന്ന കവിതാ സമാഹാരം ‘ഇനി എത്ര നാൾ’ പബ്ലിഷ് ചെയ്തു.
ഡോ. ധന ലക്ഷ്മി എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യു. എ. ഇ. യിൽ പ്രകാശനം ചെയ്തത്. കഴിഞ്ഞ ജൂലായിൽ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് ഡോ. ധന ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

‘എല്ലാ വാക്കുകളും എന്റെ കൂടെ പൊടി പിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ’ ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചു വച്ചു. എന്നെങ്കിലും പ്രകാശിപ്പിക്കാം എന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിത കൾ അയച്ചു കൊടുത്തു.
ഡോ. ധന ലക്ഷ്മി സേവനമനുഷ്ഠിച്ചിരുന്ന എൽ. എൽ. എച്ച്. ഗ്രൂപ്പിന്റെ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റൽ ഉൾപ്പെടുന്ന ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ‘ഇനി എത്ര നാൾ’ എന്ന പുസ്തകം കൈമാറി.
ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു. സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, കുടുംബാഗം ജയകൃഷ്ണൻ, മൻസൂർ പള്ളൂർ, അഡ്വ. ഹാഷിക്, അബ്ദുൾ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ധന ലക്ഷ്മിയുടെ ഇംഗ്ലീഷ് നോവൽ ‘അൺഫിറ്റഡ്’ ഉടനെ പ്രസിദ്ധീകരിക്കും എന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളു ടെയും ഒരു ഇംഗ്ലീഷ് കവിതാ സമാഹാര ത്തിന്റെയും രചയിതാവാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, vps-burjeel, പ്രവാസി, ബഹുമതി, സാഹിത്യം, സ്ത്രീ





























