
കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ ഇടിവ്. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഇന്നലെ പവന് വില (നവംബർ 19 വ്യാഴം) 95,840 രൂപയായിരുന്നു. ഇന്ന് (വെള്ളിയാഴ്ച) സ്വർണ്ണ വില ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. രണ്ടാഴ്ചക്ക് ഉള്ളിലായി പവൻ വിലയിൽ 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ പവൻ വില 90,000 രൂപ കടന്നിരുന്നു. പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത് കഴിഞ്ഞ ഡിസംബര്‍ 23 നു ആയിരുന്നു. പിന്നീട് വില കുത്തനെ കുതിച്ചുയർന്ന് ഈ വർഷം ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് സ്വർണ്ണ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 3530 ഡോളറിലേക്ക് താഴ്ന്നു. ഇതോടെയാണ് ലോകമെങ്ങും വിലയിടിവ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: business, gold-price, വ്യവസായം, സാമൂഹികം, സാമ്പത്തികം




























