കൊച്ചി : കൊവിഡ് കാലത്തും സ്വർണ്ണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച സ്വർണ്ണ വില ഒരു പവന് 40000 രൂപ കടന്നു.
തുടര്‍ച്ചയായി പത്താം ദിവസമാണ് വിലയിൽ ഈ കുതിച്ചു കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് സ്വർണ്ണവില ഗ്രാമിന് 5020 രൂപ യാണ്. പവന് 40,160 രൂപ.
പണിക്കൂലി, സെസ്സ്, ജി. എസ്. ടി.എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണ്ണ ആഭരണ ത്തിനു 44,000 രൂപയില്‍ അധികം വില നല്‍കേണ്ടി വരും. പവന്‍ വില ഒരു വര്‍ഷ ത്തില്‍ 14,240 രൂപ വര്‍ദ്ധിച്ചതായി കണക്കു കള്‍ പറയുന്നു.
ആഗോള സമ്പദ് ഘടനയില്‍ കൊവിഡ് വ്യാപനം കൊണ്ടുള്ള ഭീഷണിയാണ് വില വര്‍ദ്ധനക്കു കാരണം എന്നു സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് നിയന്ത്രണാധീനം ആവുന്നതു വരെ വില വര്‍ദ്ധന തുടരും എന്നുമാണ് കണക്കു കൂട്ടല്‍.
- 2011 ലെ പവന് വില 21, 280 രൂപ
- സ്വര്‍ണ്ണ വില : മാര്‍ച്ച് 2012
- 2012ആഗസ്റ്റിലെ സ്വര്‍ണ്ണ വില പവന് 23,080 രൂപ
- ഫേസ് ബുക്കിലൂടെ പരിചയം : വീട്ടമ്മക്ക് നഷ്ടമായത് 40 പവൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold-price, വ്യവസായം, സാമൂഹികം, സാമ്പത്തികം