തിരുവനന്തപുരം : കേരളത്തില്‍ ആഗസ്റ്റ് മൂന്നു മുതൽ കനത്ത മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രതാ മുന്നറി യിപ്പു മായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മുന്‍ വര്‍ഷങ്ങളിലും ആഗസ്റ്റു മാസത്തില്‍ തന്നെയാണ് ന്യൂന മര്‍ദ്ദം കാരണം അതി ശക്തമായ മഴയും തുടര്‍ന്ന് പ്രളയവും ഉണ്ടായത്. അതു കൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം.
തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത യിൽ ശക്തമായ കാറ്റു വീശു വാനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ആഗസ്റ്റ് നാലു വരെ മത്സ്യ ത്തൊഴിലാളികൾ കടലില്‍ പോകരുത് എന്നുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
- pma