കൊച്ചി: സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 23,080 രൂപയാണ് 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില. 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രണ്ടുമാസം കൊണ്ട് ആയിരം രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഡോളറില്‍ നിന്നും സ്വര്‍ണ്ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കും ഒപ്പം വിവിധ രാജ്യങ്ങള്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതും ഡിമാന്റ് കൂടുവാന്‍ ഇടയാക്കി. ഉത്സവ, വിവാഹ സീസണ്‍ ആയതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിക്കുവാന്‍ കാരണം. സ്വര്‍ണ്ണത്തെ നിക്ഷേപമായി കരുതുന്നവര്‍ നാണയങ്ങളും, സ്വര്‍ണ്ണ ബാറുകളുമാണ് വാങ്ങിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റിലും കമ്മോഡിറ്റിയിലും സ്വര്‍ണ്ണത്തിന്റെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം