തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെ. പി. സി. സി. ആസ്ഥാനത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാ ഭവന്റെ മതിലിലും പരിസരത്തുമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. പി. സി. സി. പുന:സംഘടന അട്ടിമറിക്കുവാനും പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുവാനും ശ്രമിക്കുകയാണെന്നും തനിക്കു ശേഷം പ്രളയം എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കെന്നും പോസ്റ്റര്‍ കുറ്റപ്പെടുത്തുന്നു. കോതമംഗലത്തെ നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി വര്‍ഗ്ഗീയ വാദിയാണെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. കെ. പി. സി. സി. ആസ്ഥാനത്തെ പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവ നീക്കം ചെയ്തു. കെ. പി. സി. സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസ്സിലെ ഉള്‍പ്പോര് തെരുവിലേക്കും വരുന്നു എന്നതിന്റെ സൂചനയാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം