തൃശൂർ : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം പവൻ വിലയിൽ 2160 രൂപ ഉയര്‍ന്ന് 68480 രൂപയായി. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം വില ഉയരുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ് എന്നും ഈ രംഗത്തുള്ളവർ പറയുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഒറ്റ ദിവസം 100 ഡോളറില്‍ അധികമാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിൻറെ പുതിയ നിയമങ്ങൾ സ്വര്‍ണ്ണ വില കുതിപ്പിന് കാരണമായി എന്നാണു റിപ്പോർട്ട്.
ഈ വർഷം ഫെബ്രുവരി നാലിന് പവൻ്റെ വില 62,000 കടന്നത് സ്വർണ്ണ വിലയിൽ സർവ്വ കാല റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം (ഏപ്രിൽ എട്ടിന്) സ്വർണ്ണം ഗ്രാമിന് 8225 രൂപയും പവൻ വില 65,800 രൂപയും ആയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ സ്വർണ്ണത്തിനു 2,680 രൂപയാണ് വർദ്ധിച്ചത്. ഇതോടൊപ്പം വെള്ളിയുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold-price, സാമൂഹികം, സാമ്പത്തികം, സ്ത്രീ