കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.
പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.
എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.
അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.
- സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം
- കൃത്രിമ ഗര്‍ഭധാരണം : ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ആവശ്യമില്ല
- ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, കുട്ടികള്‍, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം, സ‌്ത്രീ