തൃശ്സൂര്‍ : വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകണം എന്ന് ജില്ലാ ശുചിത്വ മിഷൻ. ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നൽകേണ്ടതില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടന്നിരുന്നു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന തിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്.
ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നൽകാന്‍ ബാദ്ധ്യസ്ഥരാണ്.
ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീ കരിച്ചിട്ടുള്ളതാണ്. അതിന്‍റെ ഭാഗമായി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ് മെന്‍റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു.
ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയോഗി ച്ചിട്ടുള്ള ഹരിത കര്‍മ്മ സേനക്ക് നല്‍കേണ്ടതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്.
പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ, അത് നൽകിയ ശേഷം മാത്രമേ ലൈസൻസ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.
യൂസർ ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴ അടക്കണം. ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം നല്‍കാതെ അലക്ഷ്യമായി വലിച്ചെറിയുക, അല്ലെങ്കില്‍ കത്തിക്കുകയും ചെയ്താൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.
വസ്തുതകള്‍ ഇതായിരിക്കെ പത്ര മാധ്യമങ്ങള്‍ വഴിയും നവ മാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നൽകുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് നിയമ വിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്നും തൃശൂർ ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, social-media, ആരോഗ്യം, പരിസ്ഥിതി, വിവാദം, സാമൂഹികം, സാമ്പത്തികം, സ്ത്രീ