ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

August 7th, 2025

logo-india-post-ePathram
ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.

വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.

ജോലി സംബന്ധമായ അപ്പോയ്‌ മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.

സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.

ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.

സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ്  നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

August 4th, 2025

plastic-banned-in-tamil-nadu-2019-ePathram

ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിലെ മലയോര മേഖലകളിലുള്ള നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അതിരപ്പള്ളി, വാഗമണ്‍, മൂന്നാര്‍, തേക്കടി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ കേരള ത്തിലെ പത്തോളം മലയോര മേഖലകളിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ നിരോധനം ചോദ്യം ചെയ്ത് അന്ന പോളിമേര്‍സ് എന്ന സ്ഥാപനമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരോധനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതിയുടെ നിരോധന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവ് ആണിപ്പോൾ സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു

April 8th, 2025

lpg-gas-cylinder-epathram
ന്യൂഡൽഹി : രാജ്യത്തെ എണ്ണക്കമ്പനികൾ പാചക വാതക സിലിണ്ടറുകൾക്ക് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി. ദാരിദ്ര്യ രേഖക്കു കീഴിലുള്ള ജനങ്ങൾക്ക്‌ നൽകി വരുന്ന പ്രധാനമന്ത്രി-ഉജ്ജ്വൽ യോജന (പി. എം. യു. വൈ.) ഉപഭോക്താക്കൾക്കും സാധാരണ ഉപഭോക്താ ക്കൾക്കും ഒരു പോലെ വില വർദ്ധനവ് ബാധകം ആണെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സാധാരണ ഉപഭോക്താക്കൾക്ക് നൽകി വരുന്ന 14.2 കിലോ ഗ്രാം എൽ. പി. ജി. സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും. പ്രധാന മന്ത്രി-ഉജ്ജ്വൽ യോജനക്കു കീഴിൽ ഉള്ളവർക്ക് 14.2 കിലോ ഗ്രാം സിലിണ്ടറിൻ്റെ വില 503 രൂപയിൽ നിന്ന് 553 രൂപയായും വർദ്ധിക്കും.

പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യാണ് ഗ്യാസ് വിലയും  ഉയർത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി

March 26th, 2025

dr-shamsheer-vayalil-donates-five-million-dirhams-to-fathers-endowment-ePathram
അബുദാബി : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഫാദേഴ്സ് എൻഡോവ്മെൻറ്’ പദ്ധതിയിലേക്ക് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി.

പിതാക്കന്മാരെ ആദരിക്കുന്നതിനും ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവക്കായി ആരംഭിച്ച എൻഡോവ്മെൻറ് ഫണ്ട് മാതാ പിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യ ദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ യു. എ. ഇ. യുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുവാനും ലക്ഷ്യമിട്ടാണ്.

പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ദുബായ് കിരീടാവകാശിയും യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സി ക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യു. എ. ഇ. യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

“നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവക്ക് എല്ലാം ഉള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീൽ നൽകിയ സംഭാവന.

മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിൻ്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവ കാരുണ്യ പ്രവർത്തന വ്യാപ്തി ആഗോള തലത്തിൽ വർദ്ധിപ്പി ക്കുവാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവ കാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുവാൻ ഉള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം.

ഇതിനായി വെബ് സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae), ബാങ്ക് ട്രാൻസാക്ഷൻ, എസ്. എം. എസ്. (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്. എം. എസ്. ചെയ്ത് സംഭാവനകൾ അയക്കുവാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. DXB Media twitter

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി

Page 1 of 6912345...102030...Last »

« Previous « അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
Next Page » ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha