അബുദാബി : ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനം ലുലു എക്സ് ചേഞ്ച് പതിനാറാം വയസ്സിലേക്ക്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത പതിനഞ്ചാം വാർഷിക ആഘോഷം, അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ചിൻ്റെ ആദ്യ കസ്റ്റമർ എൻഗേജ് മെന്റ് സെൻ്ററിൽ വെച്ച് നടന്നു.
വിദേശ പണമിടപാട് രംഗത്ത് യു. എ. ഇ. യില്‍ തരംഗം സൃഷ്ടിച്ച ലുലു എക്സ് ചേഞ്ച്, സേവനത്തിൻ്റെ 15 വര്‍ഷ ങ്ങള്‍ പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്നു. ഒന്നര പതിറ്റാണ്ടിൻ്റെ പാരമ്പര്യവും സേവനവും മുന്‍ നിര്‍ത്തി കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങും എന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
2017 ല്‍ തുടക്കം കുറിച്ച ലുലു മണി ആപ്പ് വഴി പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആഗ്രഹ ത്തിന് അനുസരിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നൽകുവാനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ക്രിയാത്മകമായി നടപ്പാക്കും.
ഇപ്പോൾ യു. എ. ഇ. യിൽ മാത്രം ലുലു എക്സ് ചേഞ്ചിനു 140 ഓളം ശാഖകളുണ്ട്. ഉപഭോക്താക്കൾക്ക് അവർ ആഗ്രഹി ച്ചതു പോലെയുള്ള മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം എന്ന് തിരിച്ചറിയുന്നു.
15 വർഷം വളർച്ചയുടെ പാതയിലെ സുപ്രധാന നാഴിക ക്കല്ലാണ് എന്നും 2009 സെപ്തംബര്‍ 2 ന് അബു ദാബി അല്‍ വഹ്ദയില്‍ തുടക്കം കുറിച്ച ആദ്യ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെൻ്റെറില്‍ വെച്ച് പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ലുലുവിൻ്റെ ഉപഭോക്താക്കളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
ആദ്യകാലം മുതലുള്ള ഉപഭോക്താക്കളെയും പ്രവർത്തന മികവിൽ മുന്നിട്ടു നിന്ന ലുലു സ്റ്റാഫു കളെയും ആദരിച്ചു. ലുലു ഉന്നത ഉദ്യോഗസ്ഥരും വിവിധ ബ്രാഞ്ച് മേധാവികളും ചടങ്ങുകളിൽ സംബന്ധിച്ചു. Twitter-X, FaceBook & Insta