അബുദാബി : ആയുർവേദ വിദഗ്ദരുടെ സമഗ്ര സേവന ങ്ങൾ അബുദാബി യിൽ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ എൽ. എൽ. എച്ച്. ആശു പത്രിയിൽ ‘വൈദ്യ ശാല’ ആയുർ വേദ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇന്ത്യൻ എംബസി കോൺസൽ ഡോ. രാമസ്വാമി ബാലാജി കേന്ദ്രം ഉദ്ഘാടനം ചെയ്തു.
രോഗ ശാന്തി, പ്രതിരോധം, പുനരധിവാസം എന്നിവ യില്‍ ഊന്നിയുള്ള ആയുർ വേദ ചികിത്സയുടെ ഗുണ ഫലങ്ങളെപ്പറ്റി അവബോധം ഉയർന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത് യു. എ. ഇ. അടക്കമുള്ള രാജ്യ ങ്ങളിൽ ആയുർ വേദത്തിന് പ്രചാരമേകുന്നുണ്ട്.
ആയുർവേദ ചികിത്സയെ ഇൻഷൂറൻസ് കവറേജ് പരിധിയിൽ കൊണ്ടു വരാനുള്ള അധികൃതരുടെ തീരുമാനം ഇക്കാര്യത്തിൽ ഏറെ സഹായകരമായി. വൈദ്യ ശാല പോലെയുള്ള ആയുർവേദ കേന്ദ്രങ്ങൾ അനുഭവ സമ്പന്നരായ ആയുർവേദ വിദഗ്ദരിൽ നിന്ന് മികച്ച നില വാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് സഹായകരമാകും എന്നും ഡോ. രാമ സ്വാമി ബാലാജി കൂട്ടിച്ചേർത്തു.
സാംക്രമികേതരമായ വിട്ടു മാറാത്ത രോഗങ്ങളുടെ ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വൈദ്യശാല പ്രവർത്തിക്കുക. സന്ധിവാതം, അലർജികൾ, ആസ്ത്മ, മൈഗ്രെയ്ൻ, ചർമ്മ രോഗങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ചികിത്സയാണ് വൈദ്യശാല ഉറപ്പു നൽകുന്നത്.
ശാരീരിക വേദന, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സാ പാക്കേജു കളും ശരീര ഭാരം കുറക്കുക പ്രസവാനന്തര പരിചരണം, ഡിടോക്സ് ചികിത്സകൾ, ജീവിത ശൈലി പരിഷ്ക്കരണം എന്നിവക്കുള്ള സേവനങ്ങളും കേന്ദ്ര ത്തിൽ നിന്ന് ലഭ്യമാക്കാം.
ആധുനിക ചികിത്സാ രീതിയും പരമ്പരാഗത ആയുർ വേദവും സമന്വയിപ്പിച്ച് ഗുണ ഫലം ലഭ്യമാക്കാനാണ് ശ്രമം എന്ന് വൈദ്യശാല മേധാവി ഡോ. ശ്യാം വിശ്വ നാഥൻ പറഞ്ഞു. വിട്ടു മാറാത്ത രോഗങ്ങളുടെ ഫലങ്ങൾ കുറച്ചു കൊണ്ട് ആവശ്യമായ ആശ്വാസം നൽകുന്നതിൽ ആയുർവേദ സമ്പ്രദായം യു. എ. ഇ. യിലെ ജനങ്ങൾക്ക് ഏറെ ഗുണകരം ആകും എന്നും അദ്ദേഹം പറഞ്ഞു. FB Page