സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

February 18th, 2025

abhaya-ahalia-hospital-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഒരുക്കിയ അഭയ പദ്ധതി രണ്ടാം ഭാഗത്തിന് തുടക്കമായി. മെഡിക്കല്‍ ഇൻഷ്വറൻസ് ഇല്ലാതെ സന്ദര്‍ശക വിസ യിൽ എത്തുന്നവർക്ക് ആരോഗ്യ പരിചരണ ത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ.

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു. എ. ഇ. യിലെ അഹല്യ ആശുപത്രികൾ, മെഡിക്കല്‍ സെൻ്ററുകൾ  എന്നിവിടങ്ങളിൽ കൺസൾട്ടേഷൻ 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.

2022 ല്‍ ആരംഭിച്ച അഭയ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

February 12th, 2025

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.

ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.

നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

December 17th, 2024

health-insurance-mandatory-for-visa-issuance-in-uae-ePathram
ഷാര്‍ജ : യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളില്‍ 2025 ജനുവരി ഒന്ന് മുതൽ പുതിയ വിസ സ്റ്റാമ്പ് ചെയ്യുവാനും വിസ പുതുക്കുവാനും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം എന്ന അറിയിപ്പുമായി മാനവ വിഭവ ശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE).

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് സ്വകാര്യ മേഖല കളിൽ ജോലി ചെയ്യുന്നവരുടെ വിസക്ക് ചുരുങ്ങിയത് ബേസിക് ഇൻഷ്വറൻസ് പോളിസി എങ്കിലും വേണ്ടി വരിക.

നിലവിൽ അബുദാബിയിലും ദുബായിലും ഈ നിയമം പ്രാബല്യത്തിൽ ഉണ്ട്. റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുവാനും ജനുവരി മുതൽ ഇഷ്യൂ ചെയ്യുന്ന പുതിയ വർക്ക്‌ പെര്‍മിറ്റുകള്‍ക്കും ഇൻഷ്വറൻസ് വേണ്ടി വരും. Image Credit : MoHRE

- pma

വായിക്കുക: , , , ,

Comments Off on വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി

October 14th, 2024

dramatic-ending-to-sharjah-ruler-sheikh-sultan-s-speech-goes-viral-ePathram
ഷാര്‍ജ : എല്ലാ സ്വദേശികള്‍ക്കും അടുത്ത വർഷം മുതൽ സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കും എന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേക്ഷണം ചെയ്ത ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലെ ടെലി ഫോൺ കോളിൽ ഖോർഫുക്കാൻ സർവ്വ കലാ ശാലയിലെ നിയമ വിദ്യാർത്ഥികൾ നൽകിയ നിർദ്ദേശത്തോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

നിലവിൽ ഷാര്‍ജയില്‍ ഗവണ്‍മെൻറ്‌ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. ഇതിനെ കൂടുതൽ നവീകരിച്ച് വിപുലീകരിക്കുകയാണ്.

ഇമറാത്തിയായ 50 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നൽകി വരുന്ന സർക്കാർ ഇന്‍ഷ്വറന്‍സ് സേവനം ഇനി മുതൽ 45 വയസ്സു തികഞ്ഞവര്‍ക്കും ലഭിക്കും. എന്നാൽ അവര്‍ യു. എ. ഇ. പൗരനും ഷാർജ എമിറേറ്റിലെ താമസക്കാരനും ആയിരിക്കണം.

- pma

വായിക്കുക: , ,

Comments Off on ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി

ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

October 20th, 2023

liver-transplantation-in-tvm-medical-collage-hospital-ePathram
കൊച്ചി : കൊച്ചി : റോബോട്ടിക് സര്‍ജറി പോലെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ കാല ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുവാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം എന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മരട് സ്വദേശി, തന്‍റെ അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ സര്‍ജറി നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.

ചികിത്സക്ക് ചെലവു വന്ന തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചു. എങ്കിലും 24 മണിക്കൂര്‍ ആശുപത്രി വാസം ഇല്ല എന്നതിനാല്‍ ഔട്ട് പേഷ്യന്‍റ് (ഒ. പി.) ചികിത്സയായി കണക്കില്‍ പ്പെടുത്തിക്കൊണ്ട് ക്ലെയിം അപേക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. കൂടാതെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടും എന്നുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റി (ഐ. ആര്‍. ഡി. എ. ഐ.) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു.

പരാതിക്കാരന്‍റെ ആവശ്യം നില നില്‍ക്കെ തന്നെ മറ്റൊരു പോളിസി ഉടമക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചു എന്നും കോടതി കണ്ടെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണ് എന്ന് ബോധ്യമായതോടെ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ട പരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം എന്നും ഉത്തരവ് നല്‍കി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

Page 1 of 212

« Previous « എൻ. എം. അബൂബക്കര്‍, ഷിനോജ് ഷംസുദ്ദീൻ എന്നിവര്‍ക്ക് മാധ്യമ പുരസ്കാരങ്ങൾ
Next Page » യു.​ എ​ഫ്.​ കെ. – അസ്മോ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha