അബുദാബി : കാല്‍ നൂറ്റാണ്ടായി ആരോഗ്യ – ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച അഹല്യാ ആശുപത്രിക്ക് വീണ്ടുമൊരു അംഗീകാരം. ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്‌ട്ര അംഗീകാരമായ JCI (ജോയിന്‍റ് കമ്മീഷന്‍ ഇന്‍റര്‍നാഷണല്‍) പുരസ്കാരമാണ് അഹല്യയ്ക്ക് ലഭിച്ചത്. JCI USA വിദഗ്ദ്ധ സംഘത്തിന്‍റെ വിശദമായ പരിശോധന കള്‍ക്കൊടുവിലാണ് അഹല്യക്ക് ഈ അംഗീകാരം ലഭിച്ചത്. ISO – 9001- 2008 അംഗീകാരം നേടിയിട്ടുള്ള അഹല്യ ആശുപത്രി, അബുദാബി സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ശൈഖ് ഖലീഫ അപ്രിസിയേഷന്‍ പുരസ്കാരം ഇതിനകം രണ്ടു തവണ നേടിയിട്ടുണ്ട്.
ലോകത്ത് ഒട്ടാകെ 39 രാജ്യങ്ങളിലായി ഇപ്പോള്‍ മുന്നൂറോളം ആശുപത്രികള്‍ JCI അംഗീകൃത മായിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, മെഡിക്കേഷന്‍ സേഫ്ടി, ഫെസിലിറ്റി സേഫ്ടി എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടാണ് ആശുപത്രികളുടെ ഗുണ നിലവാരവും രോഗികളുടെ സുരക്ഷിതത്വവും JCI ഉറപ്പു വരുത്തുന്നത്.
അബുദാബി യിലെ ഹംദാന്‍ റോഡില്‍, എല്ലാ ആധുനിക ചികില്‍സാ സൌകര്യ ങ്ങളോടും കൂടി സജ്ജമാക്കിയിട്ടുള്ള അഹല്യക്ക് യു. എ. ഇ. യില്‍ 8 ശാഖകള്‍ ഉണ്ട്.
മുസ്സഫ യില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കുന്ന 100 കിടക്കകള്‍ ഉള്ള ആശുപത്രിയാണ് പുതിയ സംരംഭം. ഇതിന് 200 മില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലും മെഡിക്കല്‍ സെന്‍ററു കളും ഫാര്‍മസികളും സ്ഥാപിക്കാന്‍ അഹല്യ ഗ്രൂപ്പ് ഒരുങ്ങുന്നു.
അഹല്യയുടെ കേരളത്തിലെ സംരംഭമായ പാലക്കാട് അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയും JCI അംഗീകാരം നേടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ കേരളത്തിലെ ആദ്യ പുരസ്കാര ജേതാവാണ് അഹല്യ.
അഹല്യ ആശുപത്രിയുടെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രി യില്‍ പാവപ്പെട്ട നൂറു പേര്‍ക്ക് സൗജന്യമായി നേത്ര ശസ്ത്രക്രിയ നടത്തും. അബുദാബി യിലെ അംഗീകൃത സംഘടനകള്‍ മുഖാന്തരം തിരഞ്ഞെടുക്ക പ്പെടുന്ന വര്‍ക്കാണ് ഈ സൗജന്യ ശസ്ത്രക്രിയ ലഭ്യമാകുക. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്‍റര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, ഇന്ത്യ ലേഡീസ് അസോസിയേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള സേവനം ലഭിയ്ക്കും.
സമൂഹത്തിലെ എല്ലാവര്‍ക്കും ഏതു സമയത്തും ഉന്നത നിലവാര മുള്ള സുരക്ഷിത മായ ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ലക്ഷ്യം എന്ന് JCI അംഗീകാരം നേടിയ വിവരം അറിയിക്കുന്നതി നായി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി. ആര്‍. അനില്‍ കുമാര്‍ അറിയിച്ചു.
- ജെ.എസ്.
(അയച്ചു തന്നത് : പി. എം. അബ്ദുല്‍ റഹിമാന്‍)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം