അബുദാബി: ബ്രാന്‍ഡ്സ് വസ്ത്ര വ്യാപാര ശൃംഖല യുടെ ഏറ്റവും പുതിയ ഷോ റൂം, അബുദാബി മുസ്സഫ യിലെ ദല്‍മ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. യു. എ. ഇ. യിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോക്ടര്‍ ഖൈറി അല്‍ ഒറൈദി യാണ് ഷോ റൂം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബ്രാന്‍ഡ്സ് ചെയര്‍മാന്‍ ദൊര്‍ഘാം കെ. ഷാബന്‍, ദല്‍മ മാള്‍ സി. ഇ. ഒ. സായിദ് അല്‍ മുല്ല, ഐ അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയരക്ടര്‍ പി. രമേശ് ബാബു എന്നിവരും ബിസിനസ് രംഗത്തെ പ്രബലരും, പൌര പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പുതിയ തലമുറ യുടെ വസ്ത്ര സങ്കല്‍പ്പ ങ്ങള്‍ക്ക് ചാരുത യേകുന്ന ഫാഷന്‍ ഡിസൈനിംഗ് ആണ് ബ്രാന്‍ഡ്സ് ഉല്‍പ്പന്ന ങ്ങളുടെ സവിശേഷത. ഉപഭോക്താക്കളെ പൂര്‍ണ്ണ മായും തൃപ്തി പ്പെടുത്തുക എന്നതോടൊപ്പം സാധാരണക്കാരന് കൂടി ഉള്‍ക്കൊള്ളാനാവുന്ന വിലയില്‍, ഗുണ നിലവാര മുള്ള ഉല്‍പ്പന്ന ങ്ങളുടെ വിപണനം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ മുഖമുദ്ര എന്ന് ബ്രാന്‍ഡ്സ് ചെയര്‍മാന്‍ ദൊര്‍ഘാം കെ. ഷാബന്‍ അറിയിച്ചു.
ലോകോത്തര നിലവാരമുള്ള സൂട്ടുകള്‍, ഷര്‍ട്ടുകള്‍, ട്രൌസേര്‍സ് എന്നിവ കൂടാതെ ടൈ, ഷൂസ്, പെര്‍ഫ്യൂം, ബാഗുകള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയും 20,000 ചതുരശ്ര അടിയില്‍ ഒരുക്കി യിരിക്കുന്ന ബ്രാന്‍ഡ്സ് ഷോറൂമില്‍ ലഭിക്കുന്നു.
2004 ല്‍ ദുബായില്‍ തുടക്കം കുറിച്ച ‘ബ്രാന്‍ഡ്സ്’ ന് ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 14 ഷോറൂമുകള്‍ ഉണ്ട്. യു. എ. ഇ. കൂടാതെ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ബ്രാന്‍ഡ്‌സ്’ സൂട്ട് ഇന്ന്‍ ലോക പ്രശസ്തമാണ്. സ്പെയിന്‍, ഒമാന്‍, ബഹറൈന്‍, കുവൈറ്റ്, യൂറോപ്പ്,ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പുതിയ 20 ശാഖകള്‍ കൂടി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.