ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

November 12th, 2009

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദിയിലെ ആദ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

November 11th, 2009

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഉച്ചയ്ക്ക് 12 മുതലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.കേ. ഗ്രൂപ്പ് സൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

April 26th, 2009

എംകേ ഗ്രൂപ്പ് സൗൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ദമാമില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും റിയാദില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരു ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും ആരംഭിക്കുമെന്ന് എം.കേ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 മില്യണ്‍ റിയാലിന്‍റെ ഈ പദ്ധതികളില്‍ 3500 ഓളം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗദി റീജണല്‍ ഡയറക്ടര്‍ പക്കര്‍കോയ മുഹമ്മദ് ഹാരിസ്, ഷഹിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine