ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

December 17th, 2011

മുംബൈ: ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ ഒരു ഡോളറിന് 53.71 ഇന്ത്യന്‍ രൂപ എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചത് എന്നാല്‍ ഇന്ന് അത് വീണ്ടും ഇടിഞ്ഞ് 54.30 എന്ന നിലയിലേക്ക് എത്തി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കുറയുവാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. ഇങ്ങിനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഒരു പക്ഷെ ഇത് 55-56 വരെ എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലൂടെയാണ് ഇന്ത്യന്‍ രൂപ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. രൂപയുടെ വിലയിടിവ് ഇറക്കുമതിയെ കാര്യമായി ബാധിക്കും. എണ്ണക്കമ്പനികളെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതമാകും. പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. രൂപയുടെ മൂല്യശോഷണവും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. ഓഹരിവിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് രൂപയുടെ വിലയിടിവ് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാമെങ്കിലും ഇന്ത്യയില്‍ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകുന്ന വിലവര്‍ദ്ധനവ് തിരിച്ചടിയാകും. എങ്കിലും വിനിമയ നിരക്കില്‍ അപ്രതീക്ഷിതമായി ലഭിച്ച വലിയ ആനുകൂല്യം മുതലാക്കുവാനുള്ള പ്രവണത പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

-

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

രൂപയുടെ മൂല്യതകര്‍ച്ച റെക്കോര്‍ഡിലേക്ക്

November 23rd, 2011

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ട് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 52.73 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.ഇപ്പോഴത്തെ മൂല്യത്തകര്‍ച്ച 55 രൂപ വരെ എത്തിയേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2009 മാര്‍ച്ചില്‍ ആഗോള പ്രതിസന്ധിയെ തുടര്‍ന്നാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 52.20 രൂപയായിരുന്നു അന്നത്തെ വിനിമയ നിരക്ക്. യൂറോപ്യന്‍ മേഖലയിലെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ തകര്‍ച്ചക്ക് കാരണം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മൂല്യത്തകര്‍ച്ച തടയുന്നതിനായി യു.എസ് ഡോളര്‍ വില്‍പ്പന നടത്തുന്നതടക്കമുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രൂപയെ സഹായിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലവത്താവുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. തകര്‍ച്ചക്കു പിന്നില്‍ ആഗോള കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൈക്രോസോഫ്റ്റും നോക്കിയും ഒന്നിക്കുന്നു

November 5th, 2011

ന്യൂ യോര്‍ക്ക്: സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയും ചേര്‍ന്ന് പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ഇറക്കുന്നു. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട്‌ ഫോണാണ്‌ ഇവര്‍ ഇറക്കുന്നത്. ഇതോടെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 40ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടാറ്റയുടെ “നാനോ“ വീടും വരുന്നു

July 18th, 2011

മുംബൈ: ചെറിയ വിലക്ക് നാനോ കാറുകള്‍ തെരുവിലിറക്കി അല്‍ഭുതം കാണിച്ച ടാറ്റ ഇതാ ചിലവു കുറഞ്ഞ വീടുകളുമായി രംഗത്തേക്ക് വരുന്നു. 32000 രൂപയ്ക്ക് വീടുകള്‍ നല്‍കുവാനാണ് ടാറ്റയുടെ പുതിയ പദ്ധതി. നിര്‍മ്മാണചിലവ് കുതിച്ചു കയറുന്നതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് വീടെന്നത് വിദൂരസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടാറ്റയുടെ പുതിയ പദ്ധതി. ഗ്രാമീണ മേഘലയെ ആണ് ഇതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. മുന്‍‌കൂട്ടി തയ്യാറാക്കിയ ഫ്രേമുകളും ഷീറ്റുകളും ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. വാതിലും ജനലും ഉള്‍പ്പെടെ വീടിനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങി ആവശ്യമുള്ള സ്ഥലത്ത് അനായാസം വീടുകള്‍ നിര്‍മ്മിക്കാം. ഇരുപത് ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് 32,000 രൂപയ്ക് ലഭിക്കുക. 20 മുതല്‍ 30 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യത്യസ്ഥമായ മോഡലുകള്‍ ടാറ്റ വിപണിയില്‍ ഇറക്കും എന്നാണ് സൂചന.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഞ്ചാബ് നാഷണല്‍ ബാങ്ക് കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്

May 2nd, 2010

പഞ്ചാബ് നാഷണല്‍ ബാങ്ക് കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ആര്‍ കാമത്ത് പറഞ്ഞു. നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ശേഷം വേണ്ടത്ര ശ്രദ്ധ കേരള വിപണയില്‍ കാണിച്ചിട്ടില്ല എന്ന് ബോധ്യമുണ്ടെന്നും അദേഹം പറഞ്ഞു. ഇത് പരിഹരിക്കും.

ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററില്‍ ശാഖ തുടങ്ങിയതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ബാങ്ക് സിഇഒ രാജ് കുമാര്‍ നായര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തല്‍ പങ്കെടുത്തു. ബാങ്കിന്‍റെ ദുബായ് ഡിഐഎഫ്സിയെ ശാഖ കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരേയ്ന്‍ മീന്‍ ഉദ്ഘാടനം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « അമൃതം ബയോ ഗ്രൂപ്പിന്റെ ഷാര്ജ ഓഫീസ്
Next Page » സ്വര്‍ണ്ണ വില സര്‍വ്വകാല റിക്കോര്‍ഡില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine