ന്യൂഡല്‍ഹി : ടൊയോട്ടയുടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോഡല്‍ കാറുകള്‍ക്കും 1.5 മുതല്‍ 3 ശതമാനം വരെ വില വര്‍ധിക്കും. ജനുവരി ഒന്നു മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. ടൊയോട്ട ഫോര്‍ച്യൂണറിന് 50,000 രൂപയും മറ്റു മോഡലുകള്‍ക്ക് 5,000 മുതല്‍ 50,000 രൂപ വരെയുമാണ് വില വര്‍ദ്ധനവ് ഉണ്ടാകുക എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സന്ദീപ് സിങ് പറഞ്ഞു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യം ഉയര്‍ന്നതും വാഹനത്തിന്റെ പാര്‍ട്‌സുകള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയില്‍ ടൊയോട്ട വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി വിശദീകരണം.