
ദുബായ് : ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടിയുടെ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ് ഉദ്ഘാടനം ചെയ്തു. ലോകോത്തര സംവിധാനങ്ങളുള്ള 21 ക്ലിനിക്കുകളുടെ സമുച്ചയമായ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ് വര്‍ണ്ണാഭമായ ചടങ്ങില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാദി സഈദ് അല്‍ മുരൂഷിദ് ഉദ്ഘാടനം ചെയ്തു. ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ആര്‍. ഷെട്ടി, ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ സംരംഭകരായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് സയന്‍സ് ക്ലസ്റ്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐഷ അബ്ദുള്ള എന്നിവരെ കൂടാതെ വിവിധ മേഖലകളിലെ ഉന്നതരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

ആതുര സേവന രംഗത്തെ സേവനങ്ങള്‍ മാനിച്ച് 2005ല്‍ അബുദാബി ഭരണകൂടം നല്‍കിയ “ഓര്‍ഡര്‍ ഓഫ് അബുദാബി” പുരസ്കാരം ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ബി. ആര്‍. ഷെട്ടി ന്യൂ മെഡിക്കല്‍ സെന്ററിലൂടെ യാണ് തന്റെ വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. കര്‍ണ്ണാടകയിലെ ഉടുപ്പി സ്വദേശിയായ ഡോ. ഷെട്ടി പിന്നീട് ഇന്ത്യയിലും വിവിധ സംരംഭങ്ങള്‍ പടുത്തുയര്‍ത്തി. പത്മശ്രീ, പ്രവാസി ഭാരതി സമ്മാന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.
പത്നി ഡോ. സി. ആര്‍. ഷെട്ടിയാണ് എന്‍. എം. സി. ഹോസ്പിറ്റല്‍ ശൃംഖല നിയന്ത്രിക്കുന്നത്.






അബുദാബി : കാല്‍ നൂറ്റാണ്ടായി ആരോഗ്യ – ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച അഹല്യാ ആശുപത്രിക്ക് വീണ്ടുമൊരു അംഗീകാരം. ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്‌ട്ര അംഗീകാരമായ JCI (ജോയിന്‍റ് കമ്മീഷന്‍ ഇന്‍റര്‍നാഷണല്‍) പുരസ്കാരമാണ് അഹല്യയ്ക്ക് ലഭിച്ചത്. JCI USA വിദഗ്ദ്ധ സംഘത്തിന്‍റെ വിശദമായ പരിശോധന കള്‍ക്കൊടുവിലാണ് അഹല്യക്ക് ഈ അംഗീകാരം ലഭിച്ചത്. ISO – 9001- 2008 അംഗീകാരം നേടിയിട്ടുള്ള അഹല്യ ആശുപത്രി, അബുദാബി സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ശൈഖ് ഖലീഫ അപ്രിസിയേഷന്‍ പുരസ്കാരം ഇതിനകം രണ്ടു തവണ നേടിയിട്ടുണ്ട്. 
