അബുദാബി : രണ്ടു ദശാബ്ദങ്ങളായി യു. എ. ഇ. യില്‍ ഭക്ഷ്യ വിതരണ രംഗത്ത് സജീവമായി നില കൊള്ളുന്ന ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ്, പുതിയ വ്യാപാര സംരംഭ ങ്ങളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
അതിന്റെ ആദ്യ പടിയായി മുസ്സഫ വ്യവസായ നഗരത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 8 തിങ്കളാഴ്‌ച , കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാരുടെ കാര്‍മികത്വ ത്തിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹിമാന്‍ അബ്ദുള്ള, ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക – സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
മുസ്സഫ യിലെ സ്വന്തം കെട്ടിട ത്തില്‍ 35,000 ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഗൃഹോ പകരണങ്ങളും, തുണിത്തരങ്ങളും ഇലക്‌ട്രോണിക് ഉല്പന്നങ്ങളും, പഴം, പച്ചക്കറികള്‍ അടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഇവിടെ ഒരുക്കി യിരിക്കുന്നു.
യു. എ. ഇ. യിലും ഒമാനിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളും കാറ്ററിംഗ് സര്‍വീസും തുടര്‍ന്ന് അടുത്ത വര്‍ഷത്തില്‍ തന്നെ അലൈന്‍ അല്‍മഖാം, മസ്കറ്റ് റൂവി എന്നിവിടങ്ങളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. പതിനായിരം തൊഴിലാളി കള്‍ക്ക് ഭക്ഷ്യ വിതരണം ചെയ്യാവുന്ന ലിവ കാറ്ററിംഗ് സര്‍വ്വീസ് മുസ്സഫ യിലെ ലേബര്‍ ക്യാമ്പില്‍ ആരംഭിക്കും.
യു. എ. ഇ. യിലും ഒമാനിലും മാത്രമല്ല ഇന്ത്യ യിലേക്കും പുതിയ വ്യാപാര – വ്യവസായ പദ്ധതി കള്‍ വ്യാപിപ്പിക്കുന്നു. കോയമ്പത്തൂരില്‍ ഹൗസിംഗ് കോംപ്ലക്സ്, മലപ്പുറം ജില്ല യിലെ തിരൂരില്‍ ആധുനിക സൗകര്യ ങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവയും ആരംഭിക്കും. 2011 ല്‍ 700 കോടി രൂപ വിറ്റു വരവുള്ള വിവിധ പദ്ധതി കളാണ് ആവിഷ്കരി ച്ചിരിക്കുന്നത്.
ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന ത്തിന്‍റെ മുന്നോടി യായി, ഭാവി സംരംഭ ങ്ങളെ കുറിച്ച് വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹിമാന്‍ അബ്ദുള്ള, ബിസിനസ്സ് ഡവലപ്‌മെന്‍റ് മാനേജര്‍ എബ്രഹാം വര്‍ഗീസ്, ഹൈപ്പര്‍ മാര്‍ക്കറ്റ് ഡിവിഷന്‍ മാനേജര്‍ സുബൈര്‍ ഹുസൈന്‍, ഫിനാന്‍സ് മാനേജര്‍ പി. സി. അബ്ദുള്‍ നാസര്‍, സെയില്‍സ് മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍, അഡ്മിന്‍. മാനേജര്‍ പി. എ. ഷക്കീര്‍ എന്നിവരും പങ്കെടുത്തു.