ടാറ്റയുടെ “നാനോ“ വീടും വരുന്നു

July 18th, 2011

മുംബൈ: ചെറിയ വിലക്ക് നാനോ കാറുകള്‍ തെരുവിലിറക്കി അല്‍ഭുതം കാണിച്ച ടാറ്റ ഇതാ ചിലവു കുറഞ്ഞ വീടുകളുമായി രംഗത്തേക്ക് വരുന്നു. 32000 രൂപയ്ക്ക് വീടുകള്‍ നല്‍കുവാനാണ് ടാറ്റയുടെ പുതിയ പദ്ധതി. നിര്‍മ്മാണചിലവ് കുതിച്ചു കയറുന്നതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് വീടെന്നത് വിദൂരസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടാറ്റയുടെ പുതിയ പദ്ധതി. ഗ്രാമീണ മേഘലയെ ആണ് ഇതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. മുന്‍‌കൂട്ടി തയ്യാറാക്കിയ ഫ്രേമുകളും ഷീറ്റുകളും ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. വാതിലും ജനലും ഉള്‍പ്പെടെ വീടിനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങി ആവശ്യമുള്ള സ്ഥലത്ത് അനായാസം വീടുകള്‍ നിര്‍മ്മിക്കാം. ഇരുപത് ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് 32,000 രൂപയ്ക് ലഭിക്കുക. 20 മുതല്‍ 30 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യത്യസ്ഥമായ മോഡലുകള്‍ ടാറ്റ വിപണിയില്‍ ഇറക്കും എന്നാണ് സൂചന.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സേഫ്‌ ലൈന്‍’ പ്രവര്‍ത്തനം ആരംഭിച്ചു

October 11th, 2010

safeline-inauguration-yousufali-epathram

അബുദാബി: അലങ്കാര ദീപങ്ങളുടെ ഏറ്റവും വിപുലവും വൈവിധ്യ പൂര്‍ണ്ണവുമായ ശേഖരം ഒരുക്കിയ സേഫ്‌ ലൈന്‍ ഇലക്‌ട്രിക്കല്‍സ് ആന്‍ഡ്‌ മെക്കാനിക്കല്‍സ് അബുദാബി നജ്ദാ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഡയരക്ടര്‍ ബോര്‍ഡ് അംഗവും എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ പത്മശ്രീ. എം. എ. യൂസഫ് അലി യാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

‘സേഫ്‌ ലൈന്‍’ ചെയര്‍മാന്‍ സാലേം സലിം ഫറാജ് സലിം, മാനേജിംഗ് ഡയരക്ടര്‍ അബൂബക്കര്‍, ജനറല്‍ മാനേജര്‍ അബ്ദുല്‍ സമദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് തോമസ്‌ വര്‍ഗീസ്‌, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വിവിധ തുറകളിലെ നിരവധി പേര്‍ സംബന്ധിച്ചിരുന്നു.

അലങ്കാര വിളക്കുകളുടെ ലോകത്തെ ഒട്ടു മിക്ക പ്രമുഖ ബ്രാന്‍ഡുകളും വിശാലമായ ഈ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഐ. എസ്. ഒ. 9001 അംഗീകാരം നേടിയ സേഫ് ലൈന്‍ ഗ്രൂപ്പിന്‍റെ കീഴില്‍, സേഫ് ലൈന്‍ പ്രോപ്പര്‍ട്ടീസ്, സേഫ് ലൈന്‍ സ്വിച്ച് ഗിയര്‍, സേഫ് ലൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിംഗ്, ഈസി മെറ്റല്‍ & സ്റ്റീല്‍ വര്‍ക്സ്, സേഫ് ഇന്‍റര്‍നെറ്റ്‌ ആന്‍ഡ്‌ സോഫ്റ്റ്‌വെയര്‍ സോലുഷന്‍സ് എന്നീ സ്ഥാപനങ്ങളുമുണ്ട്‌.

-

വായിക്കുക:

അഭിപ്രായം എഴുതുക »

“പ്രോജക്ട് ഖത്തര്‍” ആരംഭിച്ചു

March 28th, 2009

ദോഹ: “പ്രോജക്ട് ഖത്തര്‍” എന്ന പേരില്‍ ഏറ്റവും വലിയ പദ്ധതി പ്രദര്‍ശനം ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏപ്രില്‍ 30 വരെ ഈ പ്രദര്‍ശനം തുടരുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഫെയര്‍ ആന്‍ഡ് പ്രമോഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാച്ചി അറിയിച്ചു.

നിര്‍മാണ, സാങ്കേതിക, കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും പരിസ്ഥിതി സാങ്കേതികതയുടെയും ആറാമത്തെ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്.

ഉന്നതരായ നിക്ഷേപകരെയും പദ്ധതി പ്രവര്‍ത്തകരെയും വളരെയധികം ആകര്‍ഷിക്കു ന്നതാണീ പ്രദര്‍ശനം. 38 രാജ്യങ്ങളില്‍ നിന്നായി 900 പ്രദര്‍ശകരാണ് ഇവിടെ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം കമ്പനികള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. 22 ദേശീയ പവലിയനുകളും 150 പ്രാദേശിക പ്രദര്‍ശകരും പങ്കെടുക്കുന്നുണ്ട്.

ഊര്‍ജ സംരക്ഷണവും ഗ്രീന്‍ കെട്ടിടങ്ങളും “പ്രോജക്ട് ഖത്തറി”ന്റെ മുഖ്യ പ്രമേയമാണ്. ഗവേഷണ രംഗത്തെ വിദഗ്ദ്ധര്‍ക്ക് അനുഭവങ്ങള്‍ കൈമാറു ന്നതിനുള്ള അവസര മൊരുക്കാനും വികസന രംഗത്ത് ശക്തമായൊരു ബന്ധം കെട്ടിപ്പടുക്കാനും ഗ്രീന്‍ സോണ്‍ ലക്ഷ്യ മാക്കുന്നുണ്ട്. പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി ഏറ്റവും പുതിയ വിപണി തന്ത്രം ആവിഷ്‌ക രിക്കാന്‍ വാണിജ്യ, പ്രൊഫഷണല്‍ സന്ദര്‍ശകരുടെ ആഗമനം വഴിയൊരുക്കുന്നു.

36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കമ്പനികളെയും ഒരേ കുട ക്കീഴില്‍ കൊണ്ടു വന്ന് ഏറ്റവും പുതിയ നിര്‍മാണ ഉപകരണങ്ങളും സംവിധാനങ്ങളും വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം വഴി സാധ്യമാകും.

ആസ്‌ത്രേലിയ, ഇന്ത്യ, ആസ്ത്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനന്‍, മലേഷ്യ, മാള്‍ട്ട, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ., ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ക്യുടെല്‍ – വൊഡഫോണ്‍ ശൃംഖലകള്‍ ബന്ധിപ്പിച്ചു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine