ദോഹ: രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഖത്തര്‍ ടെലികോ (ക്യുടെല്‍) മിന്റേയും വൊഡാ ഫോണിന്റേയും ശൃംഖലകള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ സൌകര്യം യാഥാര്‍ത്ഥ്യമായി.
ഇതോടെ ക്യുടെല്‍ ഉപഭോക്താ ക്കള്‍ക്ക് വൊഡഫോണ്‍ ഉപഭോക്താക്കളുടെ നമ്പറിലേക്ക് വിളിക്കാന്‍ സൌകര്യം ലഭിക്കും. ക്യുടെലിന്റെ ലാന്റ് ലൈനില്‍ നിന്നും മൊബൈല്‍ ലൈനില്‍ നിന്നും ഈ സൌകര്യം ലഭ്യമാണ്.
ക്യുടെലിന്റെ ശഹ്രി, ഹല, ലാന്റ് ലൈന്‍, പേ ഫോണ്‍, ക്യു കാര്‍ഡ് നമ്പറില്‍ നിന്ന് വൊഡാഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ മിനുട്ടിന് 55 ദിര്‍ഹമായിരിക്കും ഈടാക്കുക. എസ് എം എസിന് 40 ദിര്‍ഹവും എം എം എസിന് 90 ദിര്‍ഹമും വീഡിയോ കാളിന് 65 ദിര്‍ഹമുമാണ് ക്യുടെല്‍ ഈടാക്കുക.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ മത്സരിക്കുന്ന രാജ്യത്തെ രണ്ടു ടെലികോം സേവന ദാതാക്കള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ ലഭ്യമായത് ഖത്തറിന്റെ ചരിത്രത്തില്‍ ഒരു പ്രധാന നാഴിക ക്കല്ലാണ്.
തങ്ങള്‍ തെരഞ്ഞെടുക്കുന്ന ടെലികോം കമ്പനിയില്‍ നിന്ന് രണ്ടാമത്തെ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാന്‍ ഇതിലൂടെ സൌകര്യം ലഭിച്ചതായി ക്യുടെല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആദില്‍ ആല്‍മുത്വവ്വ അറിയിച്ചു.
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: telecom