ടൊയോട്ട കാര്‍ വില കൂടും

December 7th, 2011

toyota-epathram

ന്യൂഡല്‍ഹി : ടൊയോട്ടയുടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോഡല്‍ കാറുകള്‍ക്കും 1.5 മുതല്‍ 3 ശതമാനം വരെ വില വര്‍ധിക്കും. ജനുവരി ഒന്നു മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. ടൊയോട്ട ഫോര്‍ച്യൂണറിന് 50,000 രൂപയും മറ്റു മോഡലുകള്‍ക്ക് 5,000 മുതല്‍ 50,000 രൂപ വരെയുമാണ് വില വര്‍ദ്ധനവ്‌ ഉണ്ടാകുക എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സന്ദീപ് സിങ് പറഞ്ഞു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യം ഉയര്‍ന്നതും വാഹനത്തിന്റെ പാര്‍ട്‌സുകള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയില്‍ ടൊയോട്ട വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി വിശദീകരണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടൊയോട്ട നഷ്ടത്തില്‍

December 23rd, 2008

ചരിത്രത്തില്‍ ആദ്യമായി ടൊയോട്ട കാര്‍ കമ്പനി നഷ്ടം രേഖപ്പെടുത്തുന്നു. 1938ല്‍ ആരംഭിച്ച കമ്പനി 1941 മുതലാണ് തങ്ങളുടെ ലാഭ നഷ്ട കണക്കുകള്‍ വെളിപ്പെടുത്തി തുടങ്ങിയത്. അന്ന് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ലാഭത്തിന്റെ കണക്കുകള്‍ പറഞ്ഞ കമ്പനി ഇതാദ്യമായി നഷ്ടത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ആഗോള മാന്ദ്യം വാഹന വ്യവസായത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്ന്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കുളള ആവശ്യം ആഗോള തലത്തില്‍ തന്നെ കുറഞ്ഞത് എല്ലാ വാഹന നിര്‍മ്മാതാക്കളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജപ്പാന്റെ കറന്‍സിയായ യെന്‍ ന്റെ മൂല്യം താഴേക്ക് കൂപ്പ് കുത്തിയത് വിപണിക്ക് വന്‍ തിരിച്ചടിയായി. ടൊയോട്ട അടക്കം എല്ലാ വാഹന നിര്‍മ്മാതാക്കളും ഇതോടെ ചിലവുകള്‍ വെട്ടി കുറക്കുവാനും തങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിടുവാനും നിര്‍ബന്ധിതരായി. കമ്പനിയുടെ പ്രസിഡന്റ് കറ്റ്സുകി വതനബെ യുടെ അഭിപ്രായത്തില്‍ ഇപ്പോള്‍‍ ലോകം കടന്ന് പോകുന്ന സാമ്പത്തിക പ്രതിസന്ധി അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ ഒരു പ്രതിഭാസം ആണ്. ഇത് നൂറ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് ആണ് എന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് 2009ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ബില്ല്യണ്‍ ഡോളറിലേറെ പ്രവര്‍ത്തന നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാരുതി പറയുന്നു- നിങ്ങളില്ലാതെ എനിക്കെന്താഘോഷം

December 15th, 2008

പ്രേക്ഷക മനസ്സു കവര്‍ന്ന ഒരു നായകന്‍ പണ്ട് പറഞ്ഞ തുപോലെ വാഹന പ്രേമികളുടെ മനം കവര്‍ന്ന നായകന്‍ മാരുതി ഇപ്പോള്‍ തെല്ല് അഭിമാന ത്തോടെ പറയുന്നു – നിങ്ങളില്ലാതെ എനിക്കെ ന്താഘോഷം. 25 വര്‍ഷം പൂര്‍ത്തിയാക്കി യതിന്റെ ആഘോഷ പരിപാ ടികളിലാണ് മാരുതി ഇപ്പോള്‍. 1983 ല്‍ ആരംഭിച്ച കമ്പനി ഇതിനോടകം ഇന്ത്യയിലും വിദേശങ്ങ ളിലുമായി ഏകദേശം 70 ലക്ഷം കാറുകള്‍ നിരത്തി ലിറക്കി. താല്‍ക്കാലിക മാന്ദ്യം ഉണ്ട് എങ്കിലും ആഗോള മാര്‍ക്കറ്റില്‍ ശ്രദ്ധ പിടിച്ചു പറ്റലാണ് അടുത്ത വികസന ഘട്ടം എന്ന് കമ്പനി വക്താക്കള്‍ പറയുന്നു. ഇതിലേക്കായി 9000 കോടി രൂപയുടെ വികസന പരിപാടികള്‍ കമ്പനി ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പകുതിയില്‍ ഏറെയും കൈയ്യാളുന്ന മാരുതിക്ക് രാജ്യത്ത് 600 വിപണന കേന്ദ്രങ്ങളുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പ്രവാസി ഭാരതീയ അവാര്‍ഡ് വര്‍ഗീസ് മൂലന്
പശ്ചാത്തല വികസനം സ്വകാര്യമേഖലക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine