മുംബൈ: ചെറിയ വിലക്ക് നാനോ കാറുകള്‍ തെരുവിലിറക്കി അല്‍ഭുതം കാണിച്ച ടാറ്റ ഇതാ ചിലവു കുറഞ്ഞ വീടുകളുമായി രംഗത്തേക്ക് വരുന്നു. 32000 രൂപയ്ക്ക് വീടുകള്‍ നല്‍കുവാനാണ് ടാറ്റയുടെ പുതിയ പദ്ധതി. നിര്‍മ്മാണചിലവ് കുതിച്ചു കയറുന്നതിനാല്‍ സാധാരണക്കാരെ സംബന്ധിച്ച് വീടെന്നത് വിദൂരസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടാറ്റയുടെ പുതിയ പദ്ധതി. ഗ്രാമീണ മേഘലയെ ആണ് ഇതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ഫ്രേമുകളും ഷീറ്റുകളും ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. വാതിലും ജനലും ഉള്‍പ്പെടെ വീടിനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങി ആവശ്യമുള്ള സ്ഥലത്ത് അനായാസം വീടുകള്‍ നിര്‍മ്മിക്കാം. ഇരുപത് ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് 32,000 രൂപയ്ക് ലഭിക്കുക. 20 മുതല്‍ 30 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യത്യസ്ഥമായ മോഡലുകള്‍ ടാറ്റ വിപണിയില്‍ ഇറക്കും എന്നാണ് സൂചന.