അമാല്‍ഗം ഗ്രൂപ്പ്‌ പലചരക്ക്‌ രംഗത്തേയ്ക്ക്

August 10th, 2010

mohammed-rafi-amalgam-group-epathramദുബായ്‌ : ട്രാഫിക്ക് സൈന്‍ ബോര്‍ഡ്‌ നിര്‍മ്മാണ രംഗത്തെ അദ്വിതീയരായ ഷാര്‍ജയിലെ അമാല്‍ഗം ഗ്രൂപ്പ്‌ പലചരക്ക്‌ രംഗത്തേയ്ക്ക് കടന്നു വരുന്നു. ഇതിന്റെ ഉല്‍ഘാടന കര്‍മ്മം ഇന്ന് ദുബായ്‌ റയോ ഹോട്ടലില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ റംല ഗ്രൂപ്പ്‌ ജെനറല്‍ മാനേജര്‍ എം. എം. താഹ അമാല്‍ഗം ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ മൊഹമ്മദ്‌ റാഫിയില്‍ നിന്നും 3ബി ബസ്മതി അരിയും, അമാല്‍ഗം ഗ്രൂപ്പ്‌ ജെനറല്‍ മാനേജര്‍ ആദം ഷാ നാദ എണ്ണയും ഏറ്റുവാങ്ങി കൊണ്ട് നിര്‍വഹിച്ചു.

ട്രാഫിക്ക് സൈന്‍ ബോര്‍ഡ്‌ രംഗത്തെ 5 വര്‍ഷത്തെ പരിചയ സമ്പത്ത് ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന് അമാല്‍ഗം ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ റാഫി അറിയിച്ചു. വിപണിയിലെ പുതിയ പ്രവണതകള്‍ നേരത്തെ കണ്ടെത്തുവാനായി ഒരു വിപണി ഗവേഷണ വിഭാഗം തന്നെ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ്‌ ആയ 3 ബി പിറവിയെടുത്തത് എന്നും അദ്ദേഹം അറിയിച്ചു. 2, 5, 35 കിലോ ചാക്കുകളില്‍ ലഭ്യമാകുന്ന 3 ബി ബ്രാന്‍ഡ്‌ ബസുമതി അരി പ്രവാസികള്‍ക്ക്‌ മാത്രമല്ല സ്വദേശികളായ അറബികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. 3 ബി അരിക്ക് പുറമേ തുര്‍ക്കി ബ്രാന്‍ഡായ നാദ സൂര്യകാന്തി എണ്ണയും 1.8 ലിറ്റര്‍ പാക്കില്‍ യു. എ. ഇ. യില്‍ ലഭ്യമാക്കുന്നുണ്ട് എന്നും മുഹമ്മദ്‌ റാഫി അറിയിച്ചു.

We cannot display this gallery

ട്രാഫിക്ക് സൈന്‍ ബോര്‍ഡ്‌ നിര്‍മ്മാണമായാലും പലചരക്ക് വിതരണം ആയാലും ഗുണമേന്മയും ആദായ വിലയും ഉറപ്പു വരുത്താന്‍ അമാല്‍ഗം ഗ്രൂപ്‌ പ്രതിജ്ഞാ ബദ്ധമാണ് എന്ന് അമാല്‍ഗം മാര്‍ക്കറ്റിംഗ് മാനേജര്‍ മനോജ്‌ കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം

February 28th, 2010

ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ദുബായില്‍ നടന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ജലീല്‍ ഹോള്‍ഡിംഗ്സുമായി ചേര്‍ന്നാണ് ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

ദുബായ് അല്‍ ബുസ്താന്‍ റോട്ടാനാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ മീരാന്‍, വൈസ് ചെയര്‍മാന്‍ നവാസ് മീരാന്‍, ജലീല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 12 മില്യണ്‍ ഡോളര്‍ വിലവരുന്ന 480 കണ്ടെയ്നര്‍ ഈസ്റ്റേണ്‍ ഉത്പന്നങ്ങളാണ് വിറ്റഴിഞ്ഞതെന്ന് എം.ഇ മീരാന്‍ പറഞ്ഞു. 2012 ആകുന്നതോടെ ഇത് 1200 കണ്ടെയ്നര്‍ ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« ബനിയാസ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine