ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ഉദ്ഘാടനം ചെയ്തു

March 22nd, 2011

br-medical-suites-opening-epathram

ദുബായ്‌ : ദുബായ്‌ ഹെല്‍ത്ത്‌ കെയര്‍ സിറ്റിയില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടിയുടെ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ഉദ്ഘാടനം ചെയ്തു. ലോകോത്തര സംവിധാനങ്ങളുള്ള 21 ക്ലിനിക്കുകളുടെ സമുച്ചയമായ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ വര്‍ണ്ണാഭമായ ചടങ്ങില്‍ ദുബായ്‌ ഹെല്‍ത്ത്‌ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാദി സഈദ്‌ അല്‍ മുരൂഷിദ് ഉദ്ഘാടനം ചെയ്തു. ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ആര്‍. ഷെട്ടി, ഹെല്‍ത്ത്‌ കെയര്‍ സിറ്റിയുടെ സംരംഭകരായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് സയന്‍സ് ക്ലസ്റ്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐഷ അബ്ദുള്ള എന്നിവരെ കൂടാതെ വിവിധ മേഖലകളിലെ ഉന്നതരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

br-medical-suites-br-shetty-epathram

ആതുര സേവന രംഗത്തെ സേവനങ്ങള്‍ മാനിച്ച് 2005ല്‍ അബുദാബി ഭരണകൂടം നല്‍കിയ “ഓര്‍ഡര്‍ ഓഫ് അബുദാബി” പുരസ്കാരം ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ബി. ആര്‍. ഷെട്ടി ന്യൂ മെഡിക്കല്‍ സെന്ററിലൂടെ യാണ് തന്റെ വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. കര്‍ണ്ണാടകയിലെ ഉടുപ്പി സ്വദേശിയായ ഡോ. ഷെട്ടി പിന്നീട് ഇന്ത്യയിലും വിവിധ സംരംഭങ്ങള്‍ പടുത്തുയര്‍ത്തി. പത്മശ്രീ, പ്രവാസി ഭാരതി സമ്മാന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.

പത്നി ഡോ. സി. ആര്‍. ഷെട്ടിയാണ് എന്‍. എം. സി. ഹോസ്പിറ്റല്‍ ശൃംഖല നിയന്ത്രിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് മെഗാ സമ്മാനം മലയാളിക്ക്‌

October 31st, 2010

uae-exchange-money-majlis-winner-epathram

ദുബായ്‌ : ധന വിനിമയ രംഗത്തെ പ്രമുഖരായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയ മണി മജ്ലിസ് പ്രമോഷന്‍ സമാപിച്ചു. മെഗാ സമ്മാനമായ ബി. എം. ഡബ്ല്യു. കാര്‍ മലപ്പുറം സ്വദേശിയായ ഷാജി ഹംസ നേടി.

shaji-hamsa-epathram

ഷാജി ഹംസ

യു.എ.ഇ. യിലെ എല്ലാ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴിയും ഓഗസ്റ്റ്‌ 22 മുതല്‍ ഒക്ടോബര്‍ 20 വരെ കാലയളവില്‍ പണമിടപാട്‌ നടത്തിയ എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഈ പ്രൊമോഷനില്‍ ഏറ്റവും പുതിയതായി തുറന്ന അല ഖിസൈസ്‌ രണ്ട് ശാഖയിലൂടെ ഒക്ടോബര്‍ 18ന് ഷാജി ഹംസ നടത്തിയ ഇടപാടാണ് സൌഭാഗ്യ വാഹനം കൊണ്ടു വന്നത്. ഇതേ ശാഖയില്‍ വെച്ച് നടന്ന മെഗാ നറുക്കെടുപ്പിന് ദുബായ്‌ സാമ്പത്തിക വികസന വകുപ്പ്‌ പ്രതിനിധി മോസാ മത്താര്‍ നേതൃത്വം നല്‍കി. യു.എ.ഇ. എക്സ്ചേഞ്ച് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഗ്ലോബല്‍ ബിസിനസ് ഹെഡ്‌ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ്‌ വര്‍ഗീസ്‌ മാത്യു, ബിസിനസ് ഡെവലപ്മെന്റ് ഹെഡ്‌ ദീപക്‌ നായര്‍, ഏരിയ മാനേജര്‍ ജേക്കബ്‌ മാത്യു തുടങ്ങിയവരും സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ചിന് ദുബായില്‍ പുതിയ ഓഫീസ്‌ സമുച്ചയം

October 27th, 2010

UAE-Exchange-New-office-inauguration-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും മികച്ച ധന വിനിമയ സ്ഥാപനങ്ങളില്‍ ഒന്നായ യു.എ.ഇ. എക്സ്ചേഞ്ച് മുപ്പതാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വര്ഷം നീണ്ടു നിന്ന പരിപാടികള്‍ക്ക്‌ സമാപനമായി. വാര്‍ഷിക ദിനമായ ഒക്ടോബര്‍ 23ന് ദുബായ്‌ ഖിസൈസിലെ പുതിയ ഓഫീസ്‌ സമുച്ചയവും ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ്‌ അലി അല്‍ മസ്രുഇ, മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്‌.

മുപ്പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യു.എ.ഇ. എക്സ്ചേഞ്ച് ഇതിനകം അഞ്ചു വന്‍ കരകളിലായി അഞ്ഞൂറോളം സ്വന്തം ഓഫീസുകളുമായി 22 രാജ്യങ്ങളില്‍ ബാങ്ക് ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ തുടങ്ങി ധന വിനിമയ സംബന്ധമായ എല്ലാ സേവനങ്ങളും ഉറപ്പു നല്‍കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിലും സേവന മേഖല വികസിപ്പിക്കുന്നതിലും വിട്ടു വീഴ്ചയില്ലാതെ മുന്നേറുന്ന യു.എ.ഇ. എക്സ്ചേഞ്ച് ഗള്‍ഫ്‌ മേഖലയില്‍ അനിഷേധ്യ സ്ഥാനത്തോടെ നിലയുറപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് മണി മജ്‌ലിസ്

September 12th, 2010

uae-exchange-money-majlis-promotion-2010-epathramധന വിനിമയ രംഗത്തെ ആഗോള പ്രശസ്തമായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി മണി മജ്‌ലിസ് പ്രമോഷന്‍ പ്രഖ്യാപിച്ചു. യു.എ.ഇ. യിലെ ഏത് യു.എ.ഇ. എക്സ്ചേഞ്ച് ശാഖ വഴിയും ഓഗസ്റ്റ്‌ 22 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ നടത്തുന്ന പണമിടപാടുകള്‍ എല്ലാം നറുക്കെടുപ്പിന് പരിഗണിക്കപ്പെടും. ഒക്ടോബര്‍ 24ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു പുത്തന്‍ ബി.എം.ഡബ്ല്യൂ കാര്‍ മെഗാ സമ്മാനമായി ലഭിക്കും.

നാല് ദ്വൈവാര നറുക്കെടുപ്പുകളിലൂടെ ഒരു മില്യന്‍ ദിര്‍ഹം വരെ മൂല്യമുള്ള ക്യാഷ്‌ വൌച്ചറുകള്‍ വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ തങ്ങള്‍ അയച്ച തുകയ്ക്ക് തുല്യമായ ക്യാഷ്‌ വൌച്ചര്‍ ആണ് സമ്മാനം ലഭിക്കുക. സെപ്തംബര്‍ 7, 22, ഒക്ടോബര്‍ 7, 24 എന്നിങ്ങനെയാണ് പ്രതിമാസ നറുക്കെടുപ്പുകള്‍. 25 വീതം നൂറു വിജയികള്‍ ഈ വിഭാഗത്തില്‍ ഉണ്ടാവും. യു.എ.ഇ. എക്സ്ചേഞ്ച് വഴി ഇടപാട്‌ നടത്തുമ്പോള്‍ കിട്ടുന്ന കൂപ്പണ്‍ നമ്പര്‍ എത്തിസലാത്ത്‌ 2181 അല്ലെങ്കില്‍ ഡു 2201 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്‌താല്‍ നറുക്കെടുപ്പിന് യോഗ്യത ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +9714 3535350 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

ലോകത്തിന്റെ വിശ്വസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമെന്ന ഖ്യാതി നേടിയ യു.എ.ഇ. എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ക്ഷേമം മുഖ്യമായി പരിഗണിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രമോഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്, അമൂല്യ സമ്മാനങ്ങള്‍ നല്‍കുന്നതെന്ന് യു.എ.ഇ. എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുപ്പത്‌ ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍

September 9th, 2010

അബുദാബി : പ്രശസ്ത മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ എക്സ്പ്രസ്‌ മണി ഈ വര്‍ഷവും യു.എ.ഇ. യിലെ മുപ്പത്‌ ലേബര്‍ ക്യാമ്പുകള്‍ക്ക്‌ വേണ്ടി തികച്ചും വേറിട്ടതും ശ്രദ്ധേയവുമായ ഇഫ്താര്‍ സ്നേഹ സംഗമവും ഇസ്ലാമിക പ്രശ്നോതരിയും സംഘടിപ്പിച്ചു. കഴിഞ്ഞ തവണ ഇരുപതു ക്യാമ്പുകളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി നടന്നത്. ഓഗസ്റ്റ്‌ പതിനൊന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെ കാലയളവില്‍ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നീ മൂന്നു മേഖലകളില്‍ നടന്ന സ്നേഹ സംഗമങ്ങളില്‍ റമദാന്‍ പ്രശ്നോത്തരി തൊഴിലാളി സമൂഹത്തിന് വലിയ ആവേശം പകര്‍ന്നു. മേഖലാ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് പെരുന്നാളിന് ശേഷം മെഗാ മല്‍സരങ്ങള്‍ നടക്കും. പത്തു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൌകര്യമാണ് സമ്മാനം.

uae-exchange-iftar-islamic-quiz-epathram

ഓരോ ക്യാമ്പുകളിലും നൂറു കണക്കിന് പേരാണ് ഇഫ്താറിലും പ്രശ്നോത്തരി യിലും പങ്കെടുത്തത്. പൊതുവേ പൊതു ശ്രദ്ധയില്‍ അധികം അവസരം കിട്ടാത്ത ഇവര്‍ക്ക്‌ വലിയ ആഹ്ലാദം പകര്‍ന്നു കൊണ്ടാണ് പരിപാടി അവസാനിച്ചത്‌. വിജയികള്‍ക്ക് എക്സ്പ്രസ്‌ മണി വക തല്‍സമയ സമ്മാനങ്ങളും നല്‍കി. ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്സ്പ്രസ്‌ മണി ആത്മീയ നിര്‍വൃതിയുടെ വിശുദ്ധ മാസത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി തങ്ങളുടെ സാധാരണ ഉപഭോക്താക്കളുടെ ജീവിത പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 4123...Last »

« Previous « അമൃതം റെജിക്ക് പ്രശംസാ പത്രം
Next Page » യു.എ.ഇ. എക്സ്ചേഞ്ച് മണി മജ്‌ലിസ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine